തലസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കാന്‍ സിപിഎമ്മും ബിജെപിയും; ഇന്ന് വ്യാപക പ്രതിഷേധം, സംഭവത്തില്‍ പ്രതിഷേധിച്ച് പഠിപ്പ് മുടക്കിന് എസ്എഫ്‌ഐയും ആഹ്വാനം ചെയ്തിട്ടുണ്ട്
തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. ഇന്ന് വിവിധയിടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കും. തിരുവനന്തപുരത്ത് വൈകിട്ട് പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും.
സംഭവത്തില്‍ പ്രതിഷേധിച്ച് പഠിപ്പ് മുടക്കിന് എസ്എഫ്‌ഐയും ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് മേധാവികളുടെയും ഓഫീസുകളിലേക്ക് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും മാര്‍ച്ച് നടത്തും.
അതേസമയം, തലസ്ഥാനത്ത് ശക്തമായ പ്രതിഷേധത്തിന് ബിജെപിയും ആഹ്വാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നാണ് ബിജെപിയുടെ പ്രഖ്യാപനം.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരത്ത് വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. നഗരത്തിലെ വിവിധ മേഖലകളില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്.