പോറ്റിയെ കേറ്റിയെ പാട്ടില്‍ യു ടേണ്‍ അടച്ച് സിപിഐഎം; പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല, പരാതി കൊടുത്തത് തിരുവാഭരണ പാത സംരക്ഷണ സമിതിയെന്നും വാദം

 
RAJU ABRAHAM


പത്തനംതിട്ട: പോറ്റിയെ കേറ്റിയെ പാട്ടില്‍ യു ടേണ്‍ അടച്ച് സിപിഐഎം. പരാതി കൊടുത്തത് തിരുവാഭരണ പാത സംരക്ഷണ സമിതി എന്ന സ്വതന്ത്ര സംഘടനയാണ്. പാര്‍ട്ടിക്ക് ഒരു ബന്ധമില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടുന്ന പാര്‍ട്ടിയല്ല സിപിഐഎം.

കൃത്യമായ നിലപാട് എടുക്കുന്ന പാര്‍ട്ടിയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനൊപ്പം ആണ്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുന്നതും ആലോചിച്ച് തീരുമാനിക്കുമെന്ന് പത്തനംതിട്ട സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.

പാര്‍ട്ടി പാട്ടിന് എതിരല്ല. തിരിച്ചടി മുന്നില്‍ കൊണ്ടുള്ള പിന്മാറ്റമല്ല. പത്മകുമാര്‍ വിഷയം, സംസ്ഥാന നേതൃത്വം ആണ് അത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കേണ്ടത്. 

നിര്‍ദ്ദേശം ലഭിക്കുന്ന മുറയ്ക്ക് നടപടിയിലേക്ക് പോകുമെന്ന് രാജു എബ്രഹാം വ്യക്തമാക്കി.

പോറ്റിയേ കേറ്റിയേ പാരഡി പാട്ട് കേസില്‍ യു ടേണ്‍ അടിച്ച് പൊലീസും സര്‍ക്കാരും. വിവാദത്തില്‍ കൂടുതല്‍ കേസെടുക്കേണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് എഡിജിപി നിര്‍ദ്ദേശം നല്‍കി. 

പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസിലെ തുടര്‍ നടപടി മരവിപ്പിക്കും. പാട്ട് നീക്കം ചെയ്യരുതെന്ന് മെറ്റയോട് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

ഇനി കേസ് വേണ്ടെന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

കേസ് നിലനില്‍ക്കില്ല തിരിച്ചടിയാകുമെന്ന് ഉന്നത പൊലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഉന്നതങ്ങളിലെ ഇടപെടലാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് കേസെടുക്കാന്‍ കാരണം.

Tags

Share this story

From Around the Web