ഏറ്റവും അടുത്ത സുഹൃത്തുക്കളോട് പോലും ദമ്പതികള്‍ ഇക്കാര്യങ്ങള്‍ പറയരുത്

 
couples



ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാവുക സ്വാഭാവികമാണ്. ഇങ്ങനെ പിണങ്ങിയിരിക്കുമ്പോള്‍ അടുത്ത സുഹൃത്തുക്കളോടോ മാതാപിതാക്കളോടോ സഹോദരങ്ങളോടോ ആയിരിക്കും സങ്കടം പങ്കുവയ്ക്കുന്നത്. കൂടുതല്‍ പേരും ഉറ്റ സുഹൃത്തുക്കളുടെ മുന്നിലായിരിക്കും മനസ് തുറക്കുക. എന്നാല്‍ എത്ര അടുത്ത കൂട്ടുകാരാണെങ്കിലും പങ്കാളികള്‍ രണ്ടുപേര്‍ക്കിടയില്‍ മാത്രം സൂക്ഷിക്കേണ്ടതും പുറത്തു പറയാന്‍ പാടില്ലാത്തതുമായ കാര്യങ്ങളുണ്ട്.

നിങ്ങള്‍ തമ്മിലുള്ള വലിയ വഴക്കുകളുടെ വിശദാംശങ്ങള്‍


ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടായി എന്ന് പറയുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ ഭാര്യയോ ഭര്‍ത്താവോ പറഞ്ഞ ഓരോ വാക്കുകളോ അവരുടെ ദേഷ്യത്തെക്കുറിച്ചോ വിശദീകരിച്ച് സുഹൃത്തിനോട് പറയരുത്. പങ്കാളിയുമായുള്ള നിങ്ങളുടെ വഴക്ക് പെട്ടെന്ന് മാറിയേക്കാം. 


നിങ്ങള്‍ പഴയ പോലെ സ്‌നേഹത്തിലാവുകയും ചെയ്യും. പക്ഷെ കൂട്ടുകാരനോ കൂട്ടുകാരിയോ ഇത് മറന്നെന്ന് വരില്ല. നിങ്ങള്‍ എന്താണോ പങ്കാളിയെക്കുറിച്ച് പറഞ്ഞത് അതായിരിക്കും അയാളുടെ മനസില്‍ വരിക.


 പിന്നീടൊരിക്കല്‍ അതേ കൂട്ടുകാരുടെ മുന്നിലേക്ക് പങ്കാളിയെക്കൂട്ടി നിങ്ങള്‍ ചെല്ലുമ്പോള്‍ അത് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു സാഹചര്യമായി മാറും. ഓര്‍ക്കുക, നിങ്ങള്‍ക്കിടയിലെ എല്ലാ അഭിപ്രായവ്യത്യാസങ്ങള്‍ക്കും സാക്ഷികളോ മധ്യസ്ഥരോ ഉണ്ടാകേണ്ടതില്ല.

പങ്കാളിയുടെ ഏറ്റവും വലിയ അപകര്‍ഷതാബോധങ്ങളും ഭയങ്ങളും
സ്വന്തം മാതാപിതാക്കളോട് പോലും തുറന്നുപറയാത്ത സ്വകാര്യമായ കാര്യങ്ങള്‍, അനുഭവങ്ങള്‍ എന്നിവ നിങ്ങളോട് പങ്കാളി തുറന്നുപറഞ്ഞിട്ടുണ്ടാകാം. അത് സ്വന്തം രൂപത്തെക്കുറിച്ചോ, കരിയറിനെക്കുറിച്ചോ, കുടുംബത്തെക്കുറിച്ചോ, സാമ്പത്തിക സ്ഥിതിയെക്കുറിച്ചോ അല്ലെങ്കില്‍ ഭൂതകാലത്തിലെ എന്തെങ്കിലും അനുഭവങ്ങളെക്കുറിച്ചോ ഉള്ള ഭയങ്ങളാകാം. ഒരുപക്ഷേ ഇന്ന് ചിരിയോടെ സംസാരിക്കുന്ന കാര്യങ്ങളാണെങ്കില്‍ പോലും, ആദ്യമായി അത് നിങ്ങളോട് പറയുമ്പോള്‍ അവര്‍ അത്രയധികം മാനസികമായി തളര്‍ന്നിട്ടുണ്ടാകാം. ഒരാള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ നിങ്ങളോട് പങ്കുവെക്കുമ്പോള്‍, അവരുടെ മനസ്സിന്റെ ഏറ്റവും മൃദുവായ, ആയ ഒരു വശമാണ് നിങ്ങളുടെ കൈകളില്‍ വിശ്വസിച്ച് ഏല്‍പ്പിക്കുന്നത്. അത്തരം കാര്യങ്ങള്‍ കൂട്ടുകാരോട് പറയുന്നത് വിശ്വാസം തകര്‍ക്കും.

ദമ്പതികള്‍ പരസ്പരം പങ്കുവയ്ക്കുന്ന സ്വകാര്യ സംഭാഷണങ്ങള്‍, സ്‌നേഹനിമിഷങ്ങള്‍, നിങ്ങള്‍ക്കിടയില്‍ മാത്രം സംഭവിക്കുന്ന കാര്യങ്ങള്‍ എന്നിവ ഒരിക്കലും മറ്റുള്ളവരോട് പങ്കുവയ്ക്കരുത്. മറ്റുള്ളവര്‍ക്കിടയില്‍ അത് ചര്‍ച്ചാവിഷയമാകുന്നതോടെ ആ ബന്ധത്തിന്റെ മനോഹാരിതയാണ് നഷ്ടപ്പെടുന്നത്. നിങ്ങളുടെ സുഹൃത്തിന് ദുരുദ്ദേശമൊന്നുമില്ലെങ്കില്‍ പോലും, തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ മറ്റൊരാള്‍ക്ക് ആസ്വദിക്കാനുള്ള ഒരു കഥയായി മാറി എന്ന് അറിയുന്നത് പങ്കാളിക്ക് വിഷമമുണ്ടാക്കാം.

നിങ്ങളുടെ ബന്ധത്തെക്കുറിച്ച് സുഹൃത്തുക്കളോട് സംസാരിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍, പങ്കാളിയുമായി നിങ്ങള്‍ എത്രത്തോളം അടുപ്പത്തിലാണെന്ന് പറയുന്നതും, ആ അടുപ്പത്തിന്റെ തികച്ചും സ്വകാര്യമായ തലങ്ങളിലേക്ക് മറ്റുള്ളവര്‍ക്ക് പ്രവേശനം നല്‍കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

പങ്കാളിയുടെ കുടുംബത്തെക്കുറിച്ച് പറയുന്നത്
പ്രത്യേക സാഹചര്യത്തില്‍ പങ്കാളി അവരുടെ മാതാപിതാക്കളെക്കുറിച്ച് പരാതി പറയുകയോ, വഴക്കിന് ശേഷം സഹോദരങ്ങളോട് ദേഷ്യപ്പെടുകയോ ചെയ്‌തേക്കാം. 

എന്നാല്‍ അതിന്റെ അര്‍ത്ഥം ആ വിവരങ്ങളെല്ലാം മറ്റെല്ലാവരും അറിയണമെന്നല്ല. സങ്കടമോ വിഷമമോ തോന്നുമ്പോള്‍ മനുഷ്യര്‍ പെട്ടെന്ന് പലതും പറഞ്ഞേക്കാം, എന്നാല്‍ പിന്നീട് കാര്യങ്ങളെ അവര്‍ മറ്റൊരു രീതിയിലാകും കാണുന്നത്. 

രാത്രി അമ്മയോട് ദേഷ്യപ്പെട്ട ഒരാള്‍ അടുത്ത ദിവസം രാവിലെ തികച്ചും സാധാരണയായി അമ്മയോട് സംസാരിച്ചേക്കാം. എന്നാല്‍, നിങ്ങള്‍ ഈ വിവരങ്ങളെല്ലാം സുഹൃത്തുക്കളോട് പങ്കുവെച്ചാല്‍, അവര്‍ ആ സംഭവത്തിന്റെ നെഗറ്റീവായ വശം മാത്രമായിരിക്കും ഓര്‍ത്തു വെക്കുക.

നിങ്ങളുടെ ഭാവിയെക്കുറിച്ചുള്ള സംഭാഷണങ്ങള്‍
വിവാഹം, കുട്ടികള്‍, സാമ്പത്തികം, മറ്റൊരു നഗരത്തിലേക്ക് മാറുന്നത്, ഒരുമിച്ച് ജീവിക്കുന്നത്, അല്ലെങ്കില്‍ കരിയര്‍ മാറ്റുന്നത്ഇവയെല്ലാം ജീവിതത്തിലെ വലിയ കാര്യങ്ങളാണ്. എന്നാല്‍ ദമ്പതികള്‍ ആദ്യമായി ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍, അവര്‍ക്കതിന് വ്യക്തമായ ഉത്തരങ്ങള്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. ഇത് ഉടന്‍ തന്നെ കൂട്ടുകാരുമായി പങ്കുവയ്‌ക്കേണ്ടതില്ല.

Tags

Share this story

From Around the Web