വിവാഹ ജൂബിലി ആഘോഷിക്കുന്ന ദമ്പതികള്‍ക്ക് ആദരവുമായി ജൂബിലി സംഗമം
ഇടുക്കി: ദാമ്പത്യജീവിതത്തില്‍ സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും സമര്‍പ്പണത്തിന്റെയും ധന്യവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ദമ്പതികള്‍ക്ക് ആദരവുമായി ജൂബിലി സംഗമം.
ഇടുക്കി രൂപത കുടുംബപ്രേഷിതത്വത്തിന്റെ ആഭിമുഖ്യത്തില്‍ മുരിക്കാശേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ സംഘടിപ്പിച്ച 'ജൂബിലേറിയന്‍സ് മീറ്റ് 2026' ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.
ദൗത്യങ്ങളിലുള്ള ഉത്തരവാദിത്വമാണ് ജീവിതത്തെ ധന്യമാക്കുന്നതെന്നും പരസ്പരമുള്ള വിശ്വാസവും സഹകരണവും ആത്മാര്‍പ്പണവുമാണ് കുടുംബങ്ങളെ ഭദ്രമാക്കുന്നതെന്നും ഇടുക്കി മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.
രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍. ജോസ് കരിവേലിക്കല്‍ അധ്യക്ഷത വഹിച്ചു. കുടുംബ പ്രേഷിതത്വത്തിന്റെ ചുമതലയുള്ള സിഞ്ചെല്ലൂസ് മോണ്‍. ജോസ് നരിതൂക്കില്‍ ആശംസയര്‍പ്പിച്ചു.
പൗരോഹിത്യത്തിന്റെയും സന്യാസത്തിന്റെയും ജൂബിലി ആഘോഷിക്കുന്നവരെയും വേദിയില്‍ ആദരിച്ചു.
വിവാഹകൂദാശയുടെ പവിത്രതയും ക്രൈസ്തവ കുടുംബജീവിതത്തിന്റെ മഹത്വവും വിളിച്ചോതിയ സംഗമം കുടുംബബന്ധങ്ങളുടെ മൂല്യങ്ങള്‍ പുതുത ലമുറയിലേക്ക് പകര്‍ന്നു നല്‍കുന്ന വേദിയായി മാറി.