ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് വീണ്ടും തിരിച്ചടി: ബ്രാന്‍ഡഡ്, പേറ്റന്റഡ് മരുന്നുകളുടെ ഇറക്കുമതിക്ക് 100 ശതമാനം വരെ തീരുവ. ഒക്ടോബര്‍ ഒന്ന് മുതല്‍  പ്രാബല്യത്തിൽ

MODI AND TRUMPH

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തിരിച്ചടിയായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ മരുന്നുകൾക്കുള്ള തീരുവ. ബ്രാന്‍ഡഡ്, പേറ്റന്റഡ് മരുന്നുകളുടെ ഇറക്കുമതിക്ക് 100 ശതമാനം വരെ തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തിൽ വരും.

അമേരിക്കയുമായി വലിയ മരുന്ന് വ്യാപാരമുള്ള ഇന്ത്യക്ക് ഇത് തിരിച്ചടിയാണ്. അതേസമയം, അമേരിക്കയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മാണ പ്ലാന്റ് നിർമിച്ചാൽ അവരുടെ ഇറക്കുമതിക്ക് ഈ തീരുവയുണ്ടാകില്ല. ട്രംപിന്റെ താരിഫ് തന്ത്രം തുടരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം സര്‍ക്കാരിന്റെ ബജറ്റ് കമ്മി കുറയ്ക്കാന്‍ നികുതികള്‍ സഹായിക്കുമെന്നാണ് ട്രംപിൻ്റെ ആത്മവിശ്വാസം.

അമേരിക്കയിൽ മരുന്ന് കമ്പനികൾ പ്ലാൻ്റുകളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ടെങ്കില്‍ ഈ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ക്ക് യാതൊരു താരിഫും ഉണ്ടായിരിക്കില്ലെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിൽ ട്രംപ് എഴുതി. ഏറ്റവും പുതിയ താരിഫ് പ്രഖ്യാപനത്തിൽ, അടുക്കള കാബിനറ്റുകളുടെയും ബാത്ത്‌റൂം വാനിറ്റികളുടെയും ഇറക്കുമതിക്ക് 50 ശതമാനവും അപ്‌ഹോള്‍സ്റ്റേര്‍ഡ് ഫര്‍ണിച്ചറുകള്‍ക്ക് 30 ശതമാനവും ഹെവി ട്രക്കുകള്‍ക്ക് 25 ശതമാനവും തീരുവ ചുമത്തിയിട്ടുണ്ട്.

Tags

Share this story

From Around the Web