കടുത്ത പട്ടിണിയും ആഭ്യന്തരയുദ്ധവും മൂലം കഷ്ടപ്പെടുന്ന സുഡാന് കൈത്താങ്ങായി ലോകരാജ്യങ്ങൾ
കടുത്ത പട്ടിണിയും ആഭ്യന്തരയുദ്ധവും മൂലം കഷ്ടപ്പെടുന്ന സുഡാന് കൈത്താങ്ങായി ലോകരാജ്യങ്ങൾ.
ജർമ്മനിയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഏകദേശം 15,000 കോടിയിലധികം രൂപയുടെ ധനസഹായമാണ് വിവിധ രാജ്യങ്ങൾ വാഗ്ദാനം ചെയ്തത്.
മൂന്ന് വർഷമായി തുടരുന്ന യുദ്ധം ലോകം മറന്നിട്ടില്ലെന്ന വലിയ സന്ദേശമാണ് ഈ കൂട്ടായ നീക്കം നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
നിലവിൽ മൂന്ന് കോടിയോളം ജനങ്ങളാണ് സുഡാനിൽ ഭക്ഷണത്തിനായി മറ്റുള്ളവരുടെ സഹായം തേടുന്നത്.
ഉക്രൈനിലെയും ഇറാനിലെയും യുദ്ധങ്ങൾക്കിടയിൽ സുഡാൻ നേരിടുന്ന വലിയ ദുരന്തം ലോകശ്രദ്ധയിൽ കൊണ്ടുവരിക എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രധാന ലക്‌ഷ്യം.
അതേസമയം ജർമ്മനി മാത്രം 2000 കോടിയിലധികം രൂപ സുഡാനിലെയും അയൽരാജ്യങ്ങളിലെയും ജനങ്ങൾക്കായി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
എന്നാൽ സഹായങ്ങൾ കൊണ്ട് മാത്രം പ്രശ്നം തീരില്ലെന്നും സുഡാനിലെ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും ലോകനേതാക്കൾ ആവശ്യപ്പെട്ടു. യുദ്ധം ചെയ്യുന്ന ഇരുവിഭാഗങ്ങളും വെടിനിർത്തലിന് തയ്യാറാകാത്തത് സമാധാന ശ്രമങ്ങൾക്ക് വലിയ തടസ്സമാകുന്നുണ്ട്.
അടിയന്തരമായി സമാധാനം പുനഃസ്ഥാപിച്ചാൽ മാത്രമേ ജനങ്ങളുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണാൻ സാധിക്കൂ എന്നും സമ്മേളനം വിലയിരുത്തി.