'താല്പര്യമില്ലെന്ന് സിയ്ക്ക് ഞങ്ങളോട് പറയാമായിരുന്നില്ലേ'; കേതന്റെ കൊലപാതകത്തില്‍ മാതാപിതാക്കള്‍.സിയ ഗോയലിനെയും ചേതന്‍ ചൗധരിയെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

 
ketan



പൂനെയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിന്റെ ചുരുള്‍ അഴിയുമ്പോള്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പരസ്പരം പഴി ചാരുന്ന പ്രതിശ്രുത വധുവിനെയും കാമുകനെയും ആണ് കാണാന്‍ കഴിയുന്നത്. 

പ്രതികള്‍ നുണ പരിശോധനക്ക് വിധേയമാകും. സിയ ഗോയലിനെയും ചേതന്‍ ചൗധരിയെയും കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

പുണെ ലോഹഗഡ് കോട്ടയില്‍ 26-കാരനായ കേതന്‍ അഗര്‍വാളിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിശ്രുത വധു സിയ ഗോയലും കാമുകന്‍ ചേതന്‍ ചൗധരിയും ചേര്‍ന്ന് നടത്തിയ ആസൂത്രണം സിനിമയെ വെല്ലുന്നതാണെന്ന് പോലീസ് പറയുന്നു. ഇന്ന് കോടതില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു കൊണ്ട് ഉത്തരവായി.

മകന്‍ ഒരു പാവമായിരുന്നുവെന്നും ഇരുവരും ആസൂത്രണം ചെയ്താണ് കൊന്നതെന്നും, എന്നാല്‍ എന്തിന് വേണ്ടിയായിരുന്നുവെന്നും കേതന്റെ മാതാപിതാക്കള്‍ ചോദിക്കുന്നു. താല്പര്യമില്ലെന്ന കാര്യം സിയ്ക്ക് ഞങ്ങളോട് പറയാമായിരുന്നില്ലേ എന്നാണ് ഇവര്‍ ചോദിക്കുന്നത്. 

അതേ സമയം മകള്‍ നിരപരാധിയാണെന്നും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കടുത്ത ശിക്ഷ കൊടുക്കണമെന്നുമാണ് സിയയുടെ മാതാപിതാക്കള്‍ പറയുന്നത്.

സിയയുമായി ബന്ധമുള്ള വിവരം ഇപ്പോഴാണ് അറിയുന്നതെന്നും വീട്ടില്‍ ഇതൊന്നും പറഞ്ഞിരുന്നില്ലെന്നും ചേതന്റെ പിതാവ് പറഞ്ഞു. കൊലപാതകത്തിന് ദിവസങ്ങള്‍ക്കുമുമ്പ്, സിയയുടെ വീടിന് സമീപമുള്ള ലുല്ല നഗറിലെ കുന്നിന്‍ മുകളില്‍ വെച്ച് കേതനെ എങ്ങനെ തള്ളിയിടണമെന്ന് ഇരുവരും റിഹേഴ്‌സല്‍ നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി.

 സിയയെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തുകയും കൊലപാതക രംഗം ഡമ്മി ഉപയോഗിച്ച് പുനരാവിഷ്‌കരിക്കുകയും ചെയ്തു.

കൃത്യമായ ആസൂത്രണത്തോടെയാണ് ഇരുവരും കൊലപാതകം നടപ്പിലാക്കിയത്. ഒരാളെ എങ്ങനെ കൊല്ലാം എന്നതിനെക്കുറിച്ച് ഇരുവരും ഗൂഗിളില്‍ തിരച്ചില്‍ നടത്തിയിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. 

പിടിക്കപ്പെട്ടാല്‍ പോലീസിന് നല്‍കേണ്ട മറുപടികള്‍ വരെ ഇവര്‍ നേരത്തെ തയ്യാറാക്കി പരിശീലിച്ചിരുന്നു. മെയ് അവസാനത്തോടെ തന്നെ കൊലപാതക പദ്ധതിക്ക് ഇവര്‍ രൂപം നല്‍കിയിരുന്നതായാണ് സൂചന.

33 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ളപ്പോള്‍ ഹുഡി ധരിച്ച് കോട്ടയിലേക്ക് കയറിയ ചേതന്റെ വസ്ത്രധാരണമാണ് പോലീസിന് സംശയത്തിന് ഇടനല്‍കിയത്. 

സിസിടിവിയിലും ടോള്‍ പ്ലാസ രേഖകളിലും കുടുങ്ങാതിരിക്കാന്‍ ചേതന്‍ സ്‌കൂട്ടറിലാണ് ലോഹഗഡിലെത്തിയത്. തിരിച്ചറിയാതിരിക്കാന്‍ വേഷം മാറാന്‍ ശ്രമിച്ചെങ്കിലും, കടുത്ത ചൂടില്‍ ഹുഡി ധരിച്ചെത്തിയതാണ് പോലീസിന്റെ സംശയത്തിന് വഴിവെച്ചത്.


സിയയും ചേതനും നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു കൊണ്ടുവരുന്നതിനായി പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ അന്വേഷണ സംഘം കോടതിയുടെ അനുമതി തേടിയിരിക്കുകയാണ്.

സിയയും ചേതനും നിലവില്‍ ജൂലൈ 3 വരെ പോലീസ് കസ്റ്റഡിയിലാണ്. കേസില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ് കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. പ്രതികളുടെ മൊഴികള്‍ ക്രോസ് ചെക്ക് ചെയ്യാനും കൊലപാതകത്തിന് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനും ഇതിലൂടെ സാധിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

Tags

Share this story

From Around the Web