താങ്ങാനായില്ല ആ വേര്‍പാട്; സുഹൃത്തിന്റെ ആത്മഹത്യക്ക് പിന്നാലെ പതിനേഴുകാരന്‍ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കി

 
police


കഴക്കൂട്ടം: സുഹൃത്തിന്റെ ആത്മഹത്യയെ തുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്ന പതിനേഴുകാരന്‍ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു. പള്ളിത്തുറ സ്വദേശിയും എ.സി. മെക്കാനിക് വിദ്യാര്‍ഥിയുമായ അര്‍ജുന്‍ ഡയനീഷ്യസ് (17) ആണ് മരിച്ചത്. 

മുക്കോലയ്ക്കല്‍ ആശാന്‍ സ്മാരകത്തിന് എതിര്‍വശത്തുള്ള 'ഹബ്ബ് സിക്‌സ്' പി.ജി. ഹോസ്റ്റല്‍ മുറിയില്‍ തിങ്കളാഴ്ച വൈകീട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കള്‍ ഇറ്റലിയിലാണ്.

ഹോസ്റ്റല്‍ മുറിയിലെത്തും മുന്‍പ് ഉച്ചയോടെ അര്‍ജുന്‍ സുഹൃത്ത് ജോര്‍ജിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. അര്‍ജുന്റെ സുഹൃത്തും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ ജോര്‍ജ് ബിജു (17) കഴിഞ്ഞ 11-ന് സ്വന്തം വീട്ടില്‍ ജീവനൊടുക്കിയിരുന്നു. 

ജോര്‍ജിന്റെ വേര്‍പാടിലുണ്ടായ ദുഃഖമാണ് അര്‍ജുന്റെ ജീവനെടുക്കാന്‍ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്ന മൃതദേഹം സംസ്‌കരിക്കും.


 (ആത്മഹത്യ ഒന്നിനും പരിഹാരമല്ല; അതിജീവനത്തിനായി വിളിക്കുക: ദിശ  1056, 04712552056).

Tags

Share this story

From Around the Web