ചിന്ദ്വാരയിൽ കഫ് സിറപ്പ് ദുരന്തം: മരണസംഖ്യ 15 ആയി; പഞ്ചാബിൽ മരുന്ന് നിരോധിച്ചു

 
COUGH SYRUP

ഛിന്ദ്വാര: മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ കോള്‍ഡ്രിഫ് എന്ന കഫ് സിറപ്പ് കഴിച്ച് ഒരു കുട്ടി കൂടി മരിച്ചു, ഇതോടെ മരണസംഖ്യ 15 ആയി.

ടാമിയയിലെ ജുനപാനി ഗ്രാമത്തില്‍ നിന്നുള്ള ഒന്നര വയസ്സുകാരി ധനി ഡെഹ്രിയയാണ് നാഗ്പൂരില്‍ മരിച്ചത്. സെപ്റ്റംബര്‍ 26 മുതല്‍ ചികിത്സയിലായിരുന്നു. രണ്ട് വൃക്കകളും പൂര്‍ണ്ണമായും തകരാറിലായിരുന്നു.

ഡോക്ടര്‍ പ്രവീണ്‍ സോണിയാണ് കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കിയത്.

അതേസമയം, അടുത്തിടെയുണ്ടായ മരണങ്ങളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പന, വിതരണം, ഉപയോഗം എന്നിവ നിരോധിച്ചു.

'പഞ്ചാബിലെ എല്ലാ ചില്ലറ വ്യാപാരികള്‍, വിതരണക്കാര്‍, രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, ആശുപത്രികള്‍, ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങള്‍ എന്നിവ ഉല്‍പ്പന്നം വാങ്ങുകയോ വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്,' സംസ്ഥാന ഭക്ഷ്യ-മരുന്ന് ഭരണകൂടത്തിന്റെ നോട്ടീസില്‍ പറയുന്നു.

നിരോധനം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കര്‍ശന നിരീക്ഷണം നടത്താനും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഗോവ, ഗുഡ്ഗാവ്, കര്‍ണാടക, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നിവയും കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പന, വിതരണം അല്ലെങ്കില്‍ ഉപയോഗം നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. കേരളത്തില്‍, 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഒരു മരുന്നും നല്‍കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

Tags

Share this story

From Around the Web