കോപ്റ്റിക് രക്തസാക്ഷികള്‍ വിശ്വാസ ജീവിതത്തിന് പ്രത്യാശ പകരുന്നു: അനുസ്മരണവുമായി നടൻ ജോനാഥൻ റൂമി

 
Roomi

വാഷിംഗ്ടൺ ഡി‌സി: ലിബിയയിൽ യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച 21 ക്രൈസ്തവ രക്തസാക്ഷികളെ അനുസ്മരിച്ച് 'ദ ചോസൺ' പരമ്പരയിൽ യേശുക്രിസ്തുവിനെ അവതരിപ്പിച്ചതിലൂടെ ശ്രദ്ധ നേടിയ നടൻ ജോനാഥൻ റൂമി. 

ശക്തമായ വിശ്വാസം ആവശ്യമുള്ള നമ്മുടെ ജീവിതത്തിലെ നിമിഷങ്ങളിൽ ഇവരുടെ ജീവിതക്കഥ നമ്മുടെ ദൃഡനിശ്ചയത്തെ ശക്തിപ്പെടുത്താൻ സഹായിക്കുകയാണെന്നും പ്രത്യേകിച്ച് ജീവിതത്തിലെ ചില മേഖലകളിൽ നാം ദുർബലരായിരിക്കുമ്പോൾ ഇവരുടെ ജീവിതം പ്രത്യാശ പകരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഫെബ്രുവരി 22ന് വാഷിംഗ്ടണിൽ നടന്ന രക്തസാക്ഷികളെ അനുസ്മരിച്ചുള്ള പരിപാടിയിലാണ് റൂമിയുടെ പ്രതികരണം. 

ഈജിപ്തിലെ ദുർബലരായ കുട്ടികളെ സേവിക്കുന്ന ലാഭേച്ഛയില്ലാത്ത സംഘടനയായ കോപ്റ്റിക് ഓർഫൻസും മ്യൂസിയവും സംഘടിപ്പിച്ച പരിപാടിയിലാണ് ക്രൈസ്തവ രക്തസാക്ഷികളെ അനുസ്മരിച്ചത്.

 ‘അവർ യേശുവിനു വേണ്ടി മരിച്ചു. ഇന്ന് അവനുവേണ്ടി ജീവിക്കാൻ ഞാൻ എന്താണ് ചെയ്യുന്നത്?’ റൂമി ചോദ്യമുയര്‍ത്തി. 

കോപ്റ്റിക് ജനതയുടെ ചരിത്രം, 21 രക്തസാക്ഷികളുടെ ജീവിതകഥ കേന്ദ്രമാക്കിയുള്ള പ്രദർശനത്തോടെയാണ് പരിപാടി ആരംഭിച്ചത്.


2015 ഫെബ്രുവരി 15നു സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു ലോകത്തെ നടുക്കിയ ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. 

ഇസ്ളാമിക തീവ്രവാദികളാണ് കോപ്റ്റിക് ക്രൈസ്തവരുടെ വിശ്വാസത്തില്‍ വിറളിപൂണ്ട് ക്രൂരമായി കൊലപ്പെടുത്തിയത്. 

ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. 

ഇസ്ളാമിക സൂക്തങ്ങളുടെ അകമ്പടിയോടെ കഴുത്തറത്തായിരിന്നു കൊലപാതകം. 

യേശുവിന് വേണ്ടി ജീവത്യാഗം ചെയ്ത ഇവരെ പിന്നീട് കോപ്റ്റിക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തിയിരിന്നു.

Tags

Share this story

From Around the Web