പാചകവാതക വിലയിൽ വീണ്ടും വർധന, ഹോട്ടൽ ഭക്ഷണ നിരക്ക് ഉയരാൻ സാധ്യത

 
gas

കൊച്ചി: രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 46 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

വാണിജ്യ സിലിണ്ടറുകളുടെ വില കൊച്ചിയിൽ 3131 രൂപയായി ഉയർന്നു. ഡൽഹിയിൽ 42 രൂപ വർധിച്ച് 3113.50 രൂപയായും, കൊൽക്കത്തയിൽ 53.50 രൂപ വർധിച്ച് 3255.50 രൂപയായുമാണ് നിരക്കുകൾ പരിഷ്കരിച്ചത്. കൂടാതെ, 5 കിലോ ഗ്രാം എഫ്.ടി.എൽ (ഫ്രീ ട്രേഡ് എൽ.പി.ജി) സിലിണ്ടറുകൾക്ക് 11 രൂപ വർധിപ്പിച്ച് 821.50 രൂപയാക്കി.

പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനുശേഷം നാലാം തവണയാണ് വാണിജ്യ സിലിണ്ടറുകളുടെ വില ഉയർത്തുന്നത്. മെയ് ഒന്നിന് 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ചത് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിരുന്നു. തുടർച്ചയായ വിലവർധനവ് ഹോട്ടൽ ഭക്ഷണ പദാർത്ഥങ്ങളുടെ വില വർധിക്കാൻ കാരണമാകുമെന്ന ആശങ്കയിലാണ് പൊതുജനങ്ങൾ.

Tags

Share this story

From Around the Web