മണിപ്പൂരില്‍ ദേശീയപാത 2 തുറക്കുന്നതില്‍ പ്രതിഷേധവുമായി കുക്കികള്‍ രംഗത്ത്. മണിപ്പൂര്‍ കലാപത്തിന് ശേഷം ഒന്നര വര്‍ഷം കഴിഞ്ഞാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം

മണിപ്പൂര്‍:മണിപ്പൂരില്‍ ദേശീയപാത 2 തുറക്കുന്നതില്‍ പ്രതിഷേധവുമായി കുക്കികള്‍ രംഗത്ത്. ദേശീയപാത തുറക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞു. മെയ്‌തെയ്കളുമായി ധാരണയില്‍ എത്താതെ ദേശീയപാത തുറക്കില്ലെന്ന് കുക്കി വിഭാഗം പറഞ്ഞു. ഇതോടു കൂടി കേന്ദ്ര സര്‍ക്കാരുമായി ഒപ്പുവെച്ച കരാറില്‍ നിന്ന് കുക്കികള്‍ പിന്നോട്ടു പോയിരിക്കുകയാണ്. ദേശീയപാത ഉപരോധം തുടരുമെന്ന് അവര്‍ അറിയിച്ചു.
മണിപ്പൂര്‍ കലാപത്തിന് ശേഷം ഒന്നര വര്‍ഷം കഴിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂര്‍ സന്ദര്‍ശനം നടത്തിയത്. അന്ന് ഏഴായിരം കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിലുള്‍പ്പെട്ട ദേശീയപാത 2 വികസന പദ്ധതിക്കാണ് കുക്കി വിഭാഗം ഇപ്പോള്‍ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.