ഉയര്‍ന്ന കമ്മീഷന്‍ വിവാദം; ഊബര്‍ ആപ്പ് ബഹിഷ്‌കരിച്ച് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍

 
uber


ഊബര്‍ ആപ്പ് പൂര്‍ണ്ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ തീരുമാനിച്ചു. മാനേജ്മെന്റുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ആപ്പ് ബഹിഷ്‌കരിച്ചുകൊണ്ട് ഇന്ന് മുതല്‍ മറ്റ് ആപ്പുകള്‍ വഴി സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഡ്രൈവര്‍മാര്‍ തീരുമാനിച്ചത്.

ന്യായമായ അടിസ്ഥാന നിരക്കുകള്‍ ഉറപ്പാക്കുക, ഉയര്‍ന്ന കമ്മീഷന്‍ ഈടാക്കുന്നതുള്‍പ്പെടെയുള്ള ഡ്രൈവര്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 


മാനേജ്മെന്റുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ ഊബറിന് പുറമെ റാപ്പിഡോ, ഒല, കേരള സര്‍ക്കാരിന്റെ കേരള സവാരി തുടങ്ങിയ മറ്റ് ആപ്പുകള്‍ ഉപയോഗിക്കാനാണ് ഡ്രൈവര്‍മാരുടെ തീരുമാനം. 

നാളെ നടക്കാനിരിക്കുന്ന ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ സമരവുമായി ബന്ധപ്പെട്ട തുടര്‍ന്നുള്ള നടപടികള്‍ ആലോചിക്കുക.

Tags

Share this story

From Around the Web