ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റ്; കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണം, സത്യവാങ്മൂലം നല്‍കി കെപിസിസി
 

 
suny joseph

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റില്‍ സത്യവാങ്മൂലം നല്‍കി കെപിസിസി. വിവാദ പോസ്റ്റില്‍ നിരുപാധികം മാപ്പുപറഞ്ഞുകൊണ്ട് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഇനി ജാഗ്രത പാലിക്കുമെന്നും കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്നും കെപിസിസി ആവശ്യപ്പട്ടു.


ചീഫ് ജസ്റ്റിസിനെതിരെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിനെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍, ശ്രീജേഷ് എസ്.ആര്‍ എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ചത്. തുടര്‍ന്ന് ജിന്‍ഡാല്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്ത് സിവില്‍ റിട്ട് ഹരജിയായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

അതേസമയം, വിവാദമായതിനെ തുടര്‍ന്ന് കെപിസിസി ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും അതിന് ഉത്തരവാദികളായവരെ നീക്കം ചെയ്യുകയും നിരുപാധികം മാപ്പ് പറയുകയും ചെയ്തിരുന്നു.
നേരത്തെ സുപ്രിംകോടതി അഭിഭാഷകന്റെ വക്കീല്‍ നോട്ടീസിന് സണ്ണി ജോസഫ് മറുപടി നല്‍കിയിരുന്നു. അനുമതിയില്ലാതെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതാണെന്നും അത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടല്ലെന്നുമായിരുന്നു വിശദീകരണം. വിജയ് തോട്ടത്തില്‍ എന്നയാളാണ് പോസ്റ്റിട്ടത്.

Tags

Share this story

From Around the Web