പൊലീസ് കേസെടുത്തിട്ടും വിവാദ ഫെയര്‍നെസ് ക്രീം എഫ്ട്യൂണ്‍ ഓണ്‍ലൈനില്‍ സുലഭം, ഓണ്‍ലൈനിലൂടെ ഇത്തരത്തില്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍ക്കുന്നത് നിരീക്ഷിക്കാന്‍ നിലവില്‍ സംവിധാനമില്ല.
 

 
ftune

മലപ്പുറം: ഫെയര്‍നെസ് ക്രീം ഉപയോഗിച്ച 17കാരിക്ക് വൃക്കരോഗം ഉണ്ടായ സംഭവത്തിലൂടെ വിവാദത്തിലായ ഫെയര്‍നെസ് ക്രീം ഇപ്പോഴും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യം.

പൊലീസ് കേസെടുത്തിട്ടും പല ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഇപ്പോഴും ക്രീം വാങ്ങാന്‍ സാധിക്കും.

ഓണ്‍ലൈനിലൂടെ ഇത്തരത്തില്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍ക്കുന്നത് നിരീക്ഷിക്കാന്‍ നിലവില്‍ സംവിധാനമില്ല.

ഓണ്‍ലൈനിലൂടെ വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ പരിശോധിക്കാനും സംവിധാനമില്ല.

ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തുന്ന പരിശോധനകള്‍ കടകളില്‍ മാത്രമാണ് ഒതുങ്ങുന്നത്.

ഈ പഴുത് മുതലെടുത്താണ് ഓണ്‍ലൈനിലൂടെ ഇത്തരം സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍ക്കുന്നത്.

Tags

Share this story

From Around the Web