കഫ് സിറപ്പ് ഉൾപ്പെടെ എല്ലാ സിറപ്പുകൾക്കും നിയന്ത്രണം; ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽപന നിരോധിച്ച് കേന്ദ്ര സർക്കാർ

 
SYRUP


ന്യൂഡല്‍ഹി: രാജ്യത്ത് കഫ് സിറപ്പ് ഉള്‍പ്പെടെ വിവിധ മരുന്ന് സിറപ്പുകളുടെ വില്‍പനയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍.
ഫര്‍മസികളില്‍ നിന്ന് സിറപ്പുകള്‍ ഓവര്‍ ദ കൗണ്ടര്‍ നല്‍കുന്നത് തടഞ്ഞാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. 

ഡ്രഗ്‌സ് റൂളില്‍ കെ ഷെഡ്യൂളില്‍ നിന്നും സിറപ്പ് ഒഴിവാക്കി. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് മന്ത്രാലയം പുറത്തിറക്കിയത്.

വ്യാജ സിറപ്പുകള്‍ ഉപയോഗിച്ചുള്ള മരണങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. മധ്യപ്രദേശിലും രാജസ്ഥാനിലും സിറപ്പ് കഴിച്ച് നിരവധി കുട്ടികള്‍ മരിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

Tags

Share this story

From Around the Web