ഇന്ത്യയിലെ നിലവിലെ നിയമങ്ങള്‍ക്ക് വിരുദ്ധം; മുഖ്യമന്ത്രി വിഡി സതീശന്റെ വൈറലായ കെഎസ്ഇബി ഡാന്‍സ് വിഡിയോ നീക്കി മെറ്റ

 
V D SATHEESHAN


മുഖ്യമന്ത്രി വിഡി സതീശന്റെ വൈറലായ കെഎസ്ഇബി ഡാന്‍സ് വിഡിയോ നീക്കി മെറ്റ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോ ഇനി ഇന്ത്യയില്‍ കാണാനാകില്ല. വിഡിയോ പങ്കുവച്ച് അക കവല എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വിഡിയോ നിയന്ത്രിച്ച വിവരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ടത്. 


കുറച്ചുസമയത്തിനകം തന്നെ 1.78 കോടി പേരാണ് ഈ അക്കൗണ്ടിലൂടെ മാത്രം വിഡിയോ കണ്ടത്. റീച്ച് യു എന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിയാണ് വീഡിയോ നിര്‍മ്മിച്ചത് . ഇന്ത്യയിലെ നിലവിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് വീഡിയോ എന്നത് ചൂണ്ടിക്കാണിച്ചാണ് നടപടി. വിദേശരാജ്യങ്ങളില്‍ നിന്ന് വീഡിയോ കാണാന്‍ കഴിയും.

വിഡിയോ വലിയ രീതിയില്‍ പ്രചരിക്കുകയും മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്നെ വിഡിയോയെ പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. നന്നായി ഡാന്‍സ് ചെയ്യുന്ന മോഹന്‍ലാലിനേക്കാളും തമിഴ്നാട് മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ വിജയ്യേക്കാളുമെല്ലാം മികച്ച രീതിയില്‍ താന്‍ ഡാന്‍സ് കളിക്കുന്നു എന്നും വിഡിയോ കണ്ട് ഞെട്ടിപ്പോയി എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ വിഡിയോ എന്തുകൊണ്ട് നീക്കി എന്നതിനെ പറ്റി മെറ്റ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.

Tags

Share this story

From Around the Web