ജനവിരുദ്ധ മദ്യനയം തുടരുന്നത് അപലപനീയം: കെസിബിസി മദ്യവിരുദ്ധ സമിതി

 
Kcbc


കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നാലു മാസം പിന്നിട്ടിട്ടും സ്വന്തമായി ഒരു മദ്യനയമില്ലാതെ പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയം തുടരുന്നത് അപലപനീയമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള.

 ഓപ്പറേഷന്‍ തൂഫാന്‍ മയക്കുമരുന്നുകള്‍ക്കെതിരേ മാത്രം ആഞ്ഞടിച്ച് മദ്യത്തെ സംരക്ഷിത മേഖലയിലാക്കുകയും പൊതുസമൂഹത്തില്‍ മാന്യവത്കരണത്തിനു വിഫലശ്രമം നടത്തുകയും ചെയ്യുകയാണ്.

വ്യാജമദ്യ ഉത്പാദന മേഖലകള്‍ കണ്ടില്ലെന്നു നടിക്കുന്നു. ചെത്തുന്ന പനയുടെ എണ്ണവും കള്ളിന്റെ അളവും പരിശോധനാവിധേയമാക്കണം. മയക്കുമരുന്നുകള്‍ക്കെതിരേ അഭിനന്ദനാര്‍ഹമായ മുന്നേറ്റം സര്‍ക്കാര്‍ നടത്തുമ്പോഴും മദ്യമെന്ന അപകടകരമായ ലഹരിയെ നിസാരവത്കരിക്കുന്നതും ബോധവത്കരണ പ്രക്രിയകളില്‍നിന്നുപോലും മദ്യത്തെ ഒഴിവാക്കുന്നതും നീതികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags

Share this story

From Around the Web