കണ്ടെയ്‌നര്‍ ലോറി കുടുങ്ങി; താമരശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്, വാഹനങ്ങളുടെ നീണ്ടനിര

 
wayanadu churam

കോഴിക്കോട്: താമരശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക്.

ഇന്നലെ ചുരത്തിലെ ഏഴാം വളവില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങിയതിന് പിന്നാലെയാണ് ഗതാഗത കുരുക്കുണ്ടായത്.

ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിരയാണ്.

ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പൊലീസും നാട്ടുകാരും ശ്രമം നടത്തുന്നുണ്ട്.

ഏഴാം വളവില്‍ കണ്ടെയ്‌നര്‍ ലോറി തകരാറിലായതാണ് ഗതാഗതക്കുരുക്കിന് കാരണമായത്.

ലോറി ഇന്നലെ രാത്രി തന്നെ സ്ഥലത്തുനിന്ന് മാറ്റിയെങ്കിലും വാഹനങ്ങളുടെ തിരക്ക് ഒഴിവായില്ല.

Tags

Share this story

From Around the Web