ആലുവയില്‍ പാലം പണി; മൂന്ന് ട്രെയിനുകള്‍ വൈകിയോടുന്നു

 
train

ആലുവ: ആലുവയില്‍ പാലം പണിയെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗത്തില്‍ വീണ്ടും നിയന്ത്രണമേർപ്പെടുത്തി. ഇതേ തുടർന്ന് എറണാകുളം– പാലക്കാട് മെമു, പാലക്കാട് – എറണാകുളം മെമു സര്‍വീസുകള്‍ റദ്ദാക്കി. ചില ട്രെയിനുകള്‍ വൈകിയോടുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇന്‍ഡോര്‍ – തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് 1 മണിക്കൂര്‍ 30 മിനിറ്റ് വൈകിയോടും. കണ്ണൂര്‍ – ആലപ്പുഴ എക്സിക്യൂട്ടീവ് 1 മണിക്കൂര്‍ 20 മിനിറ്റും വൈകും. സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ് 30 മിനിറ്റും വൈകിയോടും.


അതേസമയം യാത്രക്കാര്‍ റയില്‍വേ ആപ്പില്‍ നോക്കി സമയം ഉറപ്പുവരുത്തി യാത്ര ചെയ്യണമെന്ന് റെയില്‍വേ അറിയിച്ചു. വരും ദിവസങ്ങളിലും ചില ട്രെയിനുകൾ വൈകി ഓടുമെന്ന് റെയിൽവേ വ്യക്തമാക്കി.

Tags

Share this story

From Around the Web