കടപ്പൂര്‍ സെന്റ് ആന്‍ഡ്രൂസ് സഭയുടെ, പുതുതായി പണി കഴിപ്പിച്ച ദൈവാലയത്തിന്റെ പ്രതിഷ്ഠാശുശ്രൂഷ

 
Kadapttur

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ഇടവകയുടെ ഉപസഭയായ കടപ്പൂര്‍ സെന്റ് ആന്‍ഡ്രൂസ് സഭയുടെ, പുതുതായി പണി കഴിപ്പിച്ച ദൈവാലയത്തിന്റെ പ്രതിഷ്ഠാശുശ്രൂഷയ്ക്ക് സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്പ് റവ. ഡോ മലയില്‍ സാബു കോശി ചെറിയാന്‍ നേതൃത്വം നല്‍കി. 


സഭാജനങ്ങളുടെയും മറ്റ് അഭ്യൂദയകാംഷികളുടെയും സഹായ സഹകരണത്താല്‍ പ്രസ്തുത പണികള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞു. ഇതിനു പിന്നില്‍ കാലാകാലങ്ങളില്‍ അധ്വാനിച്ച വൈദികരെയും സഭാശുശ്രൂഷകരെയും സന്തോഷത്തോടെ  ഓര്‍ക്കുന്നു. 


ഇപ്പോള്‍ ശുശ്രൂഷ ചെയ്യുന്ന ദിലീപ് ജോണ്‍, മുന്‍പ് സേവനം ചെയ്ത ശുശ്രൂഷകരായഐസക് സജീവ്, സന്തോഷ് ചാക്കോ എന്നിവരുടെ ഉത്സാഹവും കഠിനപ്രയത്‌നവും ഇതിനു പിന്നിലുണ്ട് എന്നത് പ്രസ്താവ്യമാണ്.

നിരവധി പട്ടക്കാരും സഭാശുശ്രൂഷകരും വിശ്വാസസമൂഹവും പ്രസ്തുത ആരാധനയില്‍ പങ്കെടുത്തു.  ആരാധനയ്ക്ക് ശേഷമുള്ള പൊതുസമ്മേളനം സംസ്ഥാനത്തിന്റെ ജലസേചനവകുപ്പ് മന്ത്രി  മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. 

ഏറ്റുമാനൂര്‍ വൈദികജില്ലാ ചെയര്‍മാനും ഇടവകവികാരിയുമായ റവ. ജേക്കബ് ജോണ്‍സന്‍, സഭാശുശ്രൂഷകന്‍ ദിലീപ് ജോണ്‍ എന്നിവരെ പ്രത്യേകം അഭിനന്ദിച്ചു.

Tags

Share this story

From Around the Web