വോട്ട് കൊള്ളയ്‌ക്കെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ മഹാറാലി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി
ഡല്‍ഹി:വോട്ട് കൊള്ളയ്‌ക്കെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ മഹാറാലി. മൈതാനിയില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇലക്ഷന്‍ അട്ടമറിക്കുന്നുവെന്നും വിമര്‍ശനം.
തിരഞ്ഞെടുപ്പമ്മീഷന്‍ അല്ല പ്രധാനമന്ത്രിക്ക് വേണ്ടിയുള്ളതല്ല രാജ്യത്തിന് വേണ്ടിയുള്ളതാണെന്ന് അദേഹം പറഞ്ഞു. നരേന്ദ്ര മോദി കമ്മിഷന് വേണ്ടി ചട്ടങ്ങള്‍ മാറ്റി.
ബിജെപി സര്‍ക്കാരിന്റെ അജണ്ട അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആണ് മോദിയുടെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അല്ലെന്ന് ഓര്‍മിക്കണമെന്ന് രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു.
വോട്ട് ചോരി ആരോപണം പാര്‍ലമെന്റില്‍ചര്‍ച്ചക്ക് വെല്ലുവിളിച്ചിട്ടും ബിജെപി തയാറായില്ല. അമിത് ഷാ യുടെ കൈകള്‍ വിറയ്ക്കുകായയിരുന്നു.
ഉത്തര്‍പ്രദേശിലെ ബിജെപി നേതാവ് ഹരിയാനയില്‍ എന്തിനു വന്നു വോട്ട് ചെയ്തുവെന്നും കര്‍ണാടകയിലെ മഹാരാഷ്ട്രയിലെയും വോട്ട് കൊള്ള ആരോപണം രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.
ഭരണഘടനക്ക് നേരെയുള്ള ആക്രമണം ആണ് നടത്തുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയില്‍ സത്യം മാത്രമേ വിജയിക്കൂ.
വെറുപ്പിന്റെയും അക്രമത്തിന്റെയും വഴിയിലൂടെ അല്ല കോണ്‍ഗ്രസ് സഞ്ചരിക്കുന്നത്.
സത്യത്തെയും അഹിംസയെയും ഒപ്പം ചേര്‍ത്ത് മോദിയേയും അമിത് ഷായെയും തോല്‍പ്പിക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
'സത്യമാണ് ഏറ്റവും വലുതെന്ന് ആണ് ഗാന്ധിജി പറയുന്നത്. എന്നാല്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പറഞ്ഞത് എന്താണ്.
സത്യമല്ല ശക്തിയാണ് മുഖ്യമെന്നാണ്' രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസിന്റെ ആശയം സത്യവും ധര്‍മ്മവും ആണ്. പക്ഷേ മോഹന്‍ ഭാഗവത് പറയുന്നത് അങ്ങനെയല്ല.
സത്യം ആവശ്യമില്ല എന്ന് മോഹന്‍ ഭഗവത് പറയുന്നതെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.