ഛത്തീസ്ഗഡില്‍ ജയിലിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് നിയമസഹായം നല്‍കുമെന്ന് കോണ്‍ഗ്രസ് മൈനോറിറ്റി വിഭാഗം ദേശീയ വൈസ് ചെയര്‍മാന്‍ ഡികെ ബ്രിജേഷ്. ജയിലില്‍ കന്യാസ്ത്രീകളെ സന്ദര്‍ശിച്ചു

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡില്‍ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കിരാതനടപടിക്കിരയായി ജയിലിലടയ്ക്കപ്പെട്ട മലയാളി കന്യാസ്ത്രീകള്‍ക്ക് നിയമസഹായം ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് മൈനോറിറ്റി വിഭാഗം ദേശീയ വൈസ് ചെയര്‍മാന്‍ ഡികെ ബ്രിജേഷ്.
രാവിലെ ഛത്തീസ്ഗഡില്‍ ജയിലിലെത്തി കന്യാസ്ത്രീകളെ സന്ദര്‍ശിച്ച ഡികെ ബ്രിജേഷ് ഇവരുടെ ബന്ധുക്കളുമായി നിയമനടപടികള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി.
എംഎല്‍എമാരായ റോജി എം ജോണ്‍, സജീവ് ജോസഫ് എന്നിവര്‍ക്കൊപ്പമാണ് കരളത്തിന്റെ ചുമതലയുള്ള ബ്രിജേഷ് കന്യാസ്ത്രീകളെ സന്ദര്‍ശിച്ചത്.
ഇവര്‍ക്കുള്ള നിയമസഹായം സംബന്ധിച്ച് കോണ്‍ഗ്രസ് മൈനോറിറ്റി വിഭാഗത്തിന്റെ ലീഗല്‍ സെല്ലുമായും അദ്ദേഹം ചര്‍ച്ച നടത്തി.