സ്വകാര്യ ആശുപത്രി ഉടമയെ ബ്ലാക്ക്മെയിൽ ചെയ്ത് 10 ലക്ഷം രൂപ തട്ടിയ കേസിൽ കോൺഗ്രസ് നേതാവ് പിടിയിൽ. കസ്റ്റഡിയിലായത് തിരുവനന്തപുരം ഡി.സി.സി അംഗം സുഹൈൽ ഷാജഹാൻ

 
police

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രാദേശിക കോൺഗ്രസ് നേതാവ് പോലീസ് പിടിയിലായി. തിരുവനന്തപുരം ഡി.സി.സി അംഗവും കഠിനംകുളം സ്വദേശിയുമായ സുഹൈൽ ഷാജഹാനെയാണ് തിരുവനന്തപുരം പേട്ട പോലീസ് കസ്റ്റഡിയിലെടുത്തത്.

സ്വകാര്യ ആശുപത്രി ഉടമയെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് പോലീസിന്റെ നടപടി. ഭീഷണിപ്പെടുത്തി ആശുപത്രി ഉടമയിൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഇയാൾക്കെതിരായ കേസ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Tags

Share this story

From Around the Web