കടമ്പനാട് ഇടവകയില്‍ സ്ഥിരീകരണ ശുശ്രൂഷ; പാഴ്വസ്തു ശേഖരണത്തിലൂടെ ദൈവാലയത്തിന് സിസിടിവി സമര്‍പ്പിച്ച് യുവജനങ്ങള്‍, അഭിനന്ദനവുമായി ബിഷപ്പ്
May 16, 2026, 21:21 IST
അടൂര്‍ വൈദിക ജില്ലയില്‍ കടമ്പനാട് സെയിന്റ് ജെയിംസ് സി.എസ്.ഐ. സഭയില്‍ മെയ് 15 ന് നടന്ന സ്ഥിരീകരണ ശുശ്രൂഷയ്ക്ക് ബിഷപ്പ് റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ നേതൃത്വം നല്‍കി.
16 കുട്ടികള്‍ പ്രതിഷ്ഠിക്കപ്പെട്ട് സഭയുടെ പൂര്‍ണ്ണ അംഗത്വത്തിലേക്ക് പ്രവേശിച്ചു.
പാഴ്വസ്തുക്കള്‍ വിറ്റുകിട്ടിയ പണവും യുവജനങ്ങളുടെ സന്നദ്ധസംഭാവനകളും സമാഹരിച്ച് ദൈവാലയത്തിന് ഒരു പുതിയ സിസിടിവി നല്‍കുന്നതില്‍ യുവജനപ്രസ്ഥാന അംഗങ്ങള്‍ പ്രയത്‌നിച്ചു എന്നത് ഏറെ ശ്ലാഘനീയമാണ്.
സിസിടിവി, തദവസരത്തില്‍ ബിഷപ്പ് ദൈവാലയത്തിനായി പ്രാര്‍ത്ഥിച്ചു വേര്‍തിരിച്ചു.
സഭയ്ക്ക് നേതൃത്വം നല്‍കുന്ന ഇടവകവികാരി റവ. ബിനീഷ്‌മോന്‍ ബാബുവിനെയും ചര്‍ച്ച് കമ്മിറ്റിയെയും ബിഷപ്പ് അഭിനന്ദിച്ചു.