മിശിഹാനുകരണ സന്യാസിനീ സമൂഹത്തിന്റെ ശതാബ്ദിയാഘോഷങ്ങളുടെ സമാപനം

 
Badhani
തിരുവനന്തുപുരം: മിശിഹാനുകരണ സന്യാസിനീ സമൂഹത്തിന്റെ (ബഥനി) ശതാബ്ദിയാഘോഷങ്ങളുടെ സമാപനം ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് നടക്കും. രാവിലെ എട്ടിന് പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ സീറോമലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി.
 തുടര്‍ന്ന് 10.30 ന് നടക്കുന്ന പൊതുസമ്മേളനം കര്‍ദിനാള്‍  ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. ബഥനി സന്യാസിനീ സമൂഹം സുപ്പീരിയര്‍ ജനറല്‍ മദര്‍ ഡോ. ആര്‍ദ്ര എസ്‌ഐസി അധ്യക്ഷത വഹിക്കും.
തിരുവനന്തപുരം ആര്‍ച്ചുബിഷപ് ഡോ. തോമസ് നെറ്റോ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, കേരള ഗവണ്‍മെന്റ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ കെ. ജയകുമാര്‍, ബഥനി സന്യാസ സമൂഹം സുപ്പീരിയര്‍ ജനറല്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് കുറ്റിയില്‍, നാഷണല്‍ സിആര്‍ഐ പ്രസിഡന്റ് റവ. ഡോ. സാജു ചക്കാലയ്ക്കല്‍ സിഎംഐ, ഒസിഡി മഞ്ഞുമ്മല്‍ പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍, മേരീമക്കള്‍ സന്യാസിനീ സമൂഹം സുപ്പീരിയര്‍ ജനറല്‍ മദര്‍ ലിഡിയ ഡിഎം, തിരുവനന്തപുരം മേജര്‍ അതിഭദ്രാസന പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജി കെ. എബ്രഹാം, മൂവാറ്റുപുഴ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ ജോസ് എസ്‌ഐസി എന്നിവര്‍ പ്രസംഗിക്കും.
സമാപന സമ്മേളനത്തിന് മുന്നോടിയായി ഓഗസ്റ്റ് ഒന്നിന് ധന്യന്‍ മാര്‍ ഈവാനിയോസ് അന്ത്യവിശ്രമം കൊള്ളുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ കബര്‍ ചാപ്പലില്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെയും ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെയും നേതൃത്വത്തില്‍ സുവിശേഷ സന്ധ്യയും നടക്കും.
 ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയാണ് 1925 സെപ്റ്റംബര്‍ 21 ന് തിരുവല്ല തിരുമൂലപുരത്ത് മിശിഹാനുകരണ സന്യാസിനീ സമൂഹം സ്ഥാപിച്ചത്.

Tags

Share this story

From Around the Web