വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍  കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഭേദഗതികളില്‍ ആശങ്കയറിയിച്ച് അമിത് ഷായ്ക്ക് കത്തയച്ച് ബോംബെ ആര്‍ച്ച്ബിഷപ്പ് എമിരറ്റസ് കര്‍ദ്ദിനാള്‍ 

 
oswal gracious

വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ (എഇഞഅ) കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഭേദഗതികളില്‍ ആശങ്കയറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ബോംബെ ആര്‍ച്ച്ബിഷപ്പ് എമിരറ്റസ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. 

പാര്‍ലമെന്റ് വിഷയത്തില്‍ ധൃതിപിടിച്ച് തീരുമാനമെടുക്കരുതെന്നും കൂടുതല്‍ വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷം മാത്രം തുടര്‍നടപടികളിലേക്ക് കടക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു. 

വിദേശത്തുനിന്ന് വരുന്ന ഫണ്ടുകളില്‍ കൃത്യമായ നിരീക്ഷണവും നിയന്ത്രണവും വേണമെന്ന സര്‍ക്കാരിന്റെ നിലപാടിനോട് യോജിക്കുന്നതായി വ്യക്തമാക്കിയ കര്‍ദിനാള്‍, എന്നാല്‍ നിയമങ്ങള്‍ പ്രായോഗികതലത്തില്‍ നടപ്പിലാക്കുമ്പോള്‍ വരുന്ന വ്യാഖ്യാനങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ബാധിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടി.

Tags

Share this story

From Around the Web