ജെ ഇ ഇ പരീക്ഷാ തീയതിയിലെ ആശങ്കകള്‍ക്ക് പരിഹാരം:വിശ്വാസസമൂഹത്തിന് ആശ്വാസം
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ശക്തമായ ഇടപെടലിലൂടെ JEE (Main) 2026 പരീക്ഷാ തീയതിയിലെ പ്രതിസന്ധിക്ക് പരിഹാരമായി.
ഏപ്രില്‍ 5 ഈസ്റ്റര്‍ ദിനത്തില്‍ പരീക്ഷ നിശ്ചയിച്ചത് ക്രൈസ്തവ വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്കയുണ്ടാക്കിയിരുന്നു.
ഈ വിഷയത്തില്‍ അഭിവന്ദ്യ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമ്മീസ് ബാവ നല്‍കിയ നിവേദനം പരിഗണിച്ച് സുരേഷ് ഗോപി പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും അടിയന്തരമായി കത്തുകള്‍ അയച്ചിരുന്നു.
ഇതേത്തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ജി, സുരേഷ് ഗോപിയെ ഫോണില്‍ ബന്ധപ്പെടുകയും ഈസ്റ്റര്‍ ദിനത്തില്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് തീയതി മാറ്റാന്‍ അവസരം നല്‍കുമെന്ന് അറിയിക്കുകയും ചെയ്തുവെന്ന് സുരേഷ് ഗോപി പ്രസ്താവനയിലുടെ അറിയിച്ചു.
ജാഗ്രത തുടരണം
ഈ വിഷയത്തില്‍ ഇടപെട്ട എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം, സുപ്രധാനമായ ഒരു നിര്‍ദ്ദേശം കൂടി പ്രൊ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പ് പങ്കുവെച്ചു.
'ഭാവിയില്‍ ഇത്തരം ദേശീയ പരീക്ഷകള്‍ നിശ്ചയിക്കുമ്പോള്‍ ഈസ്റ്റര്‍ പോലുള്ള വിശുദ്ധ ദിനങ്ങള്‍ ഒഴിവാക്കാന്‍ അധികൃതര്‍ മുന്‍കൂട്ടിയുള്ള ജാഗ്രത കാണിക്കണം.'
വിശ്വാസവും വിദ്യാഭ്യാസവും ഒരുപോലെ പ്രധാനമാണെന്ന് തിരിച്ചറിഞ്ഞുള്ള ഇത്തരം ഇടപെടലുകള്‍ സ്വാഗതാര്‍ഹമാണ്. - പ്രൊ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പ് വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കുക:
ഏപ്രില്‍ 5-ലെ പരീക്ഷാ തീയതിയില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന വിവരങ്ങള്‍ ശ്രദ്ധിക്കുക:
* അപേക്ഷിക്കേണ്ട വിധം: jeemain.query@nta.ac.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിവരങ്ങള്‍ അയക്കുക.
* അവസാന തീയതി: മാര്‍ച്ച് 28, 2026 (നാളെ).
* ആവശ്യമായ വിവരങ്ങള്‍: പേര്, ആപ്ലിക്കേഷന്‍ നമ്പര്‍, തീയതി മാറ്റത്തിനുള്ള കാരണം.
വിദ്യാര്‍ത്ഥികളുടെയും വിശ്വാസസമൂഹത്തിന്റെയും ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ തയ്യാറായ കേന്ദ്ര സര്‍ക്കാരിനും വിദ്യാഭ്യാസ മന്ത്രാലയത്തിനും, ഇതിനായി പ്രയത്‌നിച്ച സുരേഷ് ഗോപിക്കും പ്രൊ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പ് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.
സാബു ജോസ്