രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്‍ ആശങ്ക; ക്രൂഡ് ഓയില്‍ ബാരല്‍ 120 ഡോളറില്‍ എത്തി

 
oil


ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്‍ ആശങ്ക തുടരുന്നു.ക്രൂഡ് ഓയില്‍ ബാരലിന് 150 ഡോളറിലേക്കെത്തിയാല്‍ സാധാരണ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചേക്കും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതാണ് എണ്ണക്കമ്പനികളെ വില വര്‍ധനയ്ക്ക് പ്രേരിപ്പിക്കുന്നത്.

 നിലവില്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 120 ഡോളറാണ് വില. ഇത് 150 ഡോളറിലേക്ക് എത്തുകയാണെങ്കില്‍ സാധാ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് എണ്ണ ക്കമ്പനികളുടെ മുന്നറിയിപ്പ്.


ഇതിന് പുറമെ വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ന്നേക്കാമെന്ന് വ്യോമയാന മന്ത്രാലയവും വ്യക്തമാക്കി. അടുത്തമാസം മുതല്‍ വിമാന കമ്പനികളെ പ്രതിസന്ധി ബാധിക്കുമെന്ന് എയര്‍ ഇന്ത്യയും ചൂണ്ടികാട്ടി. 

അതിനിടെ 47236 ടണ്‍ ഘജഏ യുമായി അമേരിക്കയില്‍ നിന്നുള്ള പിക്‌സിസ് പയനിയര്‍ കപ്പല്‍ മംഗലാപുരം തുറമുഖത്ത് എത്തി. ഇതിന് പുറമെ രണ്ട് ഇന്ത്യന്‍ എല്‍ പി ജി കപ്പലുകള്‍ ഉടന്‍ ഹോര്‍മോസ് കടലിടുക്ക് കടക്കുമെന്നാണ് വിവരം.

അതേസമയം, കേരളത്തിലും ഇന്ധന പ്രതിസന്ധി രൂക്ഷമാവുകയാണ്.സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഇനി ഇന്ധനം കടം നല്‍കാനാവില്ലെന്നാണ് പമ്പ് ഉടമകളുടെ നിലപാട്.

കുടിശ്ശിക തുക ഉടന്‍ തരണമെന്ന് ചൂണ്ടികാണിച്ച് പമ്പ് ഉടമകളുടെ സംഘടന മുഖ്യമന്ത്രിയ്ക്കും, വിവിധ വകുപ്പുകള്‍ക്കും കത്ത് അയച്ചു. പൊലീസ് വകുപ്പ് മാത്രം നല്‍കാനുള്ളത് 400 കോടിയെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Tags

Share this story

From Around the Web