മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സമഗ്ര സുരക്ഷാ വിലയിരുത്തൽ ; സ്വതന്ത്ര വിദഗ്ധ സമിതിയിൽ കേരളത്തിന്‍റെ പ്രതിനിധിയെ ഉൾപ്പെടുത്തും

 
451552

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സമഗ്ര സുരക്ഷാ വിലയിരുത്തൽ നടത്തുന്നതിനായി രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതിയിൽ കേരളത്തിന്‍റെ പ്രതിനിധിയെ ഉൾപ്പെടുത്തും. ഇതിനായി പുതിയ നാമനിർദേശം സമർപ്പിക്കണമെന്ന് ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി കേരള സർക്കാരിനോട് ആവശ്യപ്പെട്ടതായി ജലവിഭവമന്ത്രി മോൻസ് ജോസഫ് അറിയിച്ചു.

സംസ്ഥാന സർക്കാർ അഡിഷണൽ ചീഫ് സെക്രട്ടറി കേന്ദ്ര ജലശക്തി വകുപ്പ് സെക്രട്ടിക്കും എതിർപ്പ് ഉന്നയിച്ച് കത്ത് നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ അംഗത്തെ നാമനിർദേശം ചെയ്യാൻ കേന്ദ്രം നടപടി സ്വീകരിച്ചത്.

കേന്ദ്ര സമിതിയിൽ ഉൾപ്പെടുത്തുന്നതിനായി വിദഗ്ധന്‍റെ പേര് കേരള സർക്കാർ ഉടനെ നാമനിർദേശം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

Tags

Share this story

From Around the Web