പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനും ബില്ലടയ്ക്കാനും സാധിക്കില്ല. കെ.എസ്.ഇ.ബി ഓണ്‍ലൈന്‍ സേവനങ്ങള്‍ മുടങ്ങും
Jun 28, 2025, 14:03 IST

തിരുവനന്തപുരം:കസ്റ്റമര്‍ റിലേഷന്‍സ് മാനേജ്മെന്റ് സോഫ്റ്റ്വെയര്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ മുടങ്ങും.
കണ്‍സ്യൂമര്‍ പോര്‍ട്ടലായ വെബ് സെല്‍ഫ് സര്‍വിസ് (ം.ൈസലെയ.ശി), കണ്‍സ്യൂമര്‍ മൊബൈല്‍ ആപ്, ടോള്‍ ഫ്രീ നമ്പറായ 1912, ഓട്ടോമാറ്റിക് പരാതി രജിസ്ട്രേഷന്‍ നമ്പറായ 9496001912 (കാള്‍/വാട്‌സ്ആപ്) എന്നിവ ശനിയാഴ്ച രാത്രി 11 മുതല്‍ പുലര്‍ച്ച മൂന്നുവരെ ലഭ്യമാകില്ല.
ഈ സമയത്ത് സെക്ഷന്‍ ഓഫിസുകള്‍ മുഖേന മാത്രമേ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനാവൂവെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.