തൊഴില്‍ പീഡനത്തില്‍ ആത്മഹത്യയെന്ന് പരാതി; പാലാപ്പിള്ളിയില്‍ വനിതാ വാച്ചര്‍ മരിച്ച നിലയില്‍
തൃശ്ശൂര്‍: തൃശ്ശൂര്‍ പാലാപ്പിള്ളിയില്‍ ഹാരിസണ്‍ മലയാളം എസ്റ്റേറ്റിലെ വനിതാ വാച്ചറെ പ്ലാന്റേഷനുള്ളിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടായി എസ്റ്റേറ്റിലെ വാച്ചറായ മഞ്ജുഷ (42) ആണ് മരിച്ചത്.
ഇന്നലെ ജോലിക്കെത്തിയ മഞ്ജുഷയെ പിന്നീട് കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മഞ്ജുഷയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
ശാരീരിക അവശതകള്‍ നേരിടുന്ന തനിക്ക് ഡ്യൂട്ടി മാറ്റി നല്‍കിയതാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമായതെന്ന് കുറിപ്പില്‍ പറയുന്നതായാണ് വിവരം. തൊഴില്‍ പീഡനം ഉണ്ടായിരുന്നുവെന്ന പരാതിയുമായി ബന്ധപ്പെട്ട് കുറിപ്പിലെ പരാമര്‍ശങ്ങള്‍ അധികൃതരെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.