മരിച്ചവരുടെ പെന്‍ഷന്‍ തട്ടിയെടുത്തെന്ന് പരാതി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പ്രതിഷേധം
 

 
pension


 
പാലക്കാട്: ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ മരിച്ച രണ്ട് വയോധികരുടെ പെന്‍ഷന്‍ തുക തട്ടിയെടുത്തെന്ന സംഭവത്തില്‍ സിപിഎം മണ്ണമ്പറ്റ സെക്രട്ടറി സത്യനാരായണനെതിരെ നിയമനടപടി ആവശ്യപ്പെട്ട് പ്രതിഷേധം.

കൃഷ്ണന്‍കുട്ടി പണിക്കര്‍, നാരായണഗുപ്തന്‍ എന്നിവരുടെ പെന്‍ഷന്‍ തുകയാണ് വ്യാജ ഒപ്പിട്ട് കൈപ്പറ്റിയതെന്നാണ് ആരോപണം.

കൃഷ്ണന്‍കുട്ടി പണിക്കര്‍ ജൂലൈയിലും നാരായണഗുപ്തന്‍ ഓഗസ്റ്റിലുമാണ് മരിച്ചത്. എന്നാല്‍ സെപ്റ്റംബര്‍ മാസം വരെയും ഇരുവരും പെന്‍ഷന്‍ കൈപ്പറ്റിയതായി രേഖകളില്‍ വ്യാജ ഒപ്പിട്ട് സത്യനാരായണന്‍ പണം കൈപ്പറ്റിയെന്നാണ് പരാതി.

സഹകരണ ബാങ്കിന്റെ പെന്‍ഷന്‍ വിതരണ ചുമതല സത്യനാരായണനായിരുന്നു. സംഭവം പുറത്തുവന്നതിനെ തുടര്‍ന്ന് ഇയാളെ പെന്‍ഷന്‍ വിതരണ ചുമതലയില്‍നിന്നും പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി.


എന്നാല്‍ പാര്‍ട്ടിതല നടപടി മാത്രം പോരെന്നും സത്യനാരായണനെതിരെ പൊലീസ് കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംഭവത്തില്‍ ബാങ്കിനും പാര്‍ട്ടി നേതൃത്വത്തിനും കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടും നിയമനടപടി വൈകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും പ്രതിപക്ഷം ഉയര്‍ത്തുന്നു.

Tags

Share this story

From Around the Web