മതപരിവര്‍ത്തനം നടത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ പാസ്റ്ററും മകനും അറസ്റ്റില്‍
യുപി: മതപരിവര്‍ത്തനം നടത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ പാസ്റ്ററും മകനും അടക്കം 3 പേര്‍ അറസ്റ്റില്‍. പാസ്റ്റര്‍ ഡേവിഡ് ഗ്ലാഡ്വിന്‍,മകന്‍ അഭിഷേക് ഗ്ലാഡ്വിന്‍, കെ കെ ബംഗാലി എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ അടക്കം 10 പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. പ്രദേശവാസിയായ ദേവപ്രകാശ് പാസ്വാന്റെ പരാതിയിലാണ് കേസ്.
ബിഎന്‍എസ് സെക്ഷന്‍ 299,351, യു പി മത പരിവര്‍ത്തന നിരോധന നിയമം. എന്നിവ അനുസരിച്ചാണ് കേസ്. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധ ത്തിന് പിന്നാലെയാണ് അറസ്റ്റ്.
മതപരിവര്‍ത്തനം നടന്നതായി പറയപ്പെടുന്ന സമയത്ത് ദേവിഗഞ്ചിലെ പള്ളിയില്‍ ഉണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാധ നഗര്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.