കുഴഞ്ഞുവീണ വിദ്യാര്‍ഥിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി; അധ്യാപികയെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി; അന്വേഷണം നടത്താന്‍ അന്വേഷണ സമിതിയെ നിയോഗിച്ചു
 

 
teacher

 
ഇരിട്ടി: കുന്നോത്ത് സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളില്‍ വിദ്യാര്‍ഥിയോട് അധ്യാപിക അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കര്‍ശന നടപടി. സംഭവത്തില്‍ ആരോപണ വിധേയായ അധ്യാപികയെ ജോലിയില്‍ നിന്ന് താത്ക്കാലികമായി മാറ്റിനിര്‍ത്തി. 

സ്‌കൂളിലെ അധ്യാപികയായ സിസ്റ്റര്‍ ലിന്‍ഡോ ജോസിനെതിരെയാണ് നടപടി. ക്ലാസില്‍ വെച്ച് തലകറങ്ങി വീണ വിദ്യാര്‍ഥിയെ അധ്യാപിക ചവിട്ടുകയും അപമര്യാദയായി സംസാരിക്കുകയും ചെയ്തുവെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.

വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്ന് വിഷയം ഗൗരവമായി പരിഗണിച്ച മാനേജ്മെന്റ്, സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താന്‍ തലശ്ശേരി രൂപത കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കളുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി തലശ്ശേരി രൂപത കോര്‍പ്പറേറ്റ് എജുക്കേഷണല്‍ ഏജന്‍സി പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. 

മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മൊഴിയെടുത്ത ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.

Tags

Share this story

From Around the Web