പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി; മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍.മഹിള മോര്‍ച്ചയാണ് പരാതി നല്‍കിയത്

 
janmani



കോഴിക്കോട്: പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതിയില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍. കോഴിക്കോട് സൈബര്‍ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ ജാമ്യത്തില്‍ വിട്ടയക്കും. മഹിള മോര്‍ച്ചയാണ് പരാതി നല്‍കിയത്.

സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ പ്രധാനമന്ത്രിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ജാന്‍മണിക്കെതിരെയുള്ള ആരോപണം. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് ജാന്‍മണിക്കെതിരെ കേസെടുത്തിരുന്നു.

ബിഎന്‍എസ് 192, 356(2), കേരള പൊലീസ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സമൂഹത്തില്‍ ലഹളയുണ്ടാക്കണമെന്നും സമാധാനം തകര്‍ക്കണമെന്നുമുള്ള ഉദ്ദേശത്തോടെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സംഭവം വിവാദമായതോടെ വിശദീകരണവുമായി ജാന്‍മണി രംഗത്തെത്തിയിരുന്നു. തനിക്ക് മലയാളം നന്നായി അറിയില്ലെന്നും ഭാഷാ പ്രയോഗത്തില്‍ സംഭവിച്ച പിഴവാണെന്നുമാണ് ജാന്‍മണി പറയുന്നത്. തനിക്ക് തെറ്റുപറ്റിയെന്നും എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്നും കാണിച്ച് മറ്റൊരു വീഡിയോയും ജാന്‍മണി പങ്കുവച്ചിരുന്നു.


 

Tags

Share this story

From Around the Web