സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതി; പൊലീസ് ഉടന്‍ കേസെടുക്കും,സംഭവത്തില്‍ കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനം
 

 
SUGATHAN


 

 
തിരുവനന്തപുരം: സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതിയില്‍ പൊലീസ് ഉടന്‍ കേസെടുക്കും. സംഭവത്തില്‍ കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി അന്വേഷണ സംഘം കോര്‍പ്പറേഷനില്‍ നേരിട്ടെത്തി പരിശോധന നടത്തി. എന്നാല്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ സിസിടിവി ക്യാമറകളില്ലെന്നും പല ക്യാമറകളും പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് നഗരസഭ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ഇതിനെത്തുടര്‍ന്ന് കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

അതിനിടയില്‍, സുഗതന്റെ ഒപ്പ് രേഖപ്പെടുത്തിയ രജിസ്റ്റര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മേയറുടെയും സുഗതന്റെയും മൊഴികള്‍ വൈകാതെ തന്നെ രേഖപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Tags

Share this story

From Around the Web