ഹൈന്ദവ സംഘടനയുടെ സന്ദർശനത്തിനിടെ വനിതാ ജീവനക്കാരെ ജോലിസ്ഥലത്തുനിന്ന് മാറ്റിനിർത്തിയതായി പരാതി: ലിംഗവിവേചനത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ പണിമുടക്കിയതോടെ ഈഫൽ ടവർ അടച്ചിട്ടു

 
eefel tower

ലണ്ടന്‍: ഹൈന്ദവ ധാര്‍മ്മിക സംഘടനയായ ബി.എ.പി.എസ് പ്രതിനിധികളുടെ സന്ദര്‍ശന വേളയില്‍ വനിതാ ജീവനക്കാരെ ജോലിസ്ഥലത്തുനിന്ന് മാറ്റിനിര്‍ത്തിയതില്‍ പ്രതിഷേധിച്ച് ഈഫല്‍ ടവര്‍ ജീവനക്കാര്‍ പണിമുടക്കി. തിങ്കളാഴ്ചയാണ് ലോകപ്രശസ്തമായ ഈഫല്‍ ടവര്‍ അടച്ചിട്ട് ജീവനക്കാര്‍ പ്രതിഷേധ സമരം നടത്തിയത്. 

ശനിയാഴ്ച നൂറോളം പേരടങ്ങിയ ബി.എ.പി.എസ് പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തിനിടയിലാണ് സ്ത്രീകളെ ലിംഗവിവേചനപരമായി ഒഴിവാക്കിയത്. 

സ്ത്രീകളുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കണമെന്ന സന്ദര്‍ശക സംഘത്തിന്റെ ആവശ്യം സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ടവര്‍ നിര്‍വ്വഹണ കമ്പനിയായ എസ്.ഇ.ടി.ഇ സമ്മതിച്ചു. 

പാരീസ് മേയര്‍ ഇമ്മാനുവല്‍ ഗ്രെഗോയറും ഫ്രഞ്ച് നാഷണല്‍ അസംബ്ലി പ്രസിഡന്റ് യാല്‍ ബ്രൗണ്‍-പിവെറ്റും സംഭവത്തെ ശക്തമായി അപലപിക്കുകയും ഫ്രാന്‍സില്‍ സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

പ്രതിഷേധം കനത്തതോടെ പൊതുജനങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച് ബി.എ.പി.എസ് പാരീസ് ഘടകം മാപ്പ് പറഞ്ഞു.

Tags

Share this story

From Around the Web