മീനങ്ങാടിയില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പല്‍ മദ്യപിച്ചെന്ന് പരാതി; രക്തപരിശോധനാഫലം നെഗറ്റീവ്; സാമ്പിള്‍ ശേഖരിക്കാന്‍ വൈകിയെന്ന് ആരോപണം
വയനാട്: മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പല്‍ മദ്യപിച്ചെന്ന പരാതിയില്‍ നടത്തിയ രക്തപരിശോധനാഫലം നെഗറ്റീവ്. പ്രിന്‍സിപ്പലിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് രക്തസാമ്പിള്‍ ശേഖരിച്ചതെന്നും ഇതാണ് പരിശോധനാഫലം നെഗറ്റീവാകാന്‍ കാരണമെന്നുമാണ് രക്ഷിതാക്കളുടെ ആരോപണം.
കഴിഞ്ഞ ഞായറാഴ്ചയാണ് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 135 വിദ്യാര്‍ഥികള്‍ ഹൈദരാബാദിലേക്ക് വിനോദയാത്ര പോയത്. യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണം വിദ്യാര്‍ഥികള്‍ ഉന്നയിക്കുകയായിരുന്നു. ഇതോടെ സംഭവം വലിയ വിവാദമായി.
ഞലമറ അഹീെ അന്ന് ടി.പി, പിന്നെ ഷാഫി, ഇന്ന് നമ്പൂതിരി, നാളെ ആര്? സിപിഎമ്മിന്റെ സമനില തെറ്റിയ വര്‍ഗീയ-അധികാര രാഷ്ട്രീയത്തിനെതിരെ ജാഗ്രതൈ: യൂത്ത് കോണ്‍ഗ്രസ്
തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധിക്കുകയും പ്രിന്‍സിപ്പല്‍ സഞ്ചരിച്ച ബസ് തടയുകയും ചെയ്തു. രക്തപരിശോധന നടത്തിയ ശേഷമേ പ്രിന്‍സിപ്പലിനെ സ്‌കൂളിനുള്ളിലേക്ക് പ്രവേശിപ്പിക്കൂ എന്നായിരുന്നു രക്ഷിതാക്കളുടെ നിലപാട്. തുടര്‍ന്ന് പൊലീസ് വാഹനത്തിലാണ് പ്രിന്‍സിപ്പലിനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയത്.
സംഭവം നടന്ന് 12 മണിക്കൂറിന് ശേഷമാണ് രക്തസാമ്പിള്‍ ശേഖരിച്ചതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ഇതാണ് പരിശോധനാഫലം നെഗറ്റീവാകാന്‍ കാരണമെന്ന സംശയവും അവര്‍ ഉന്നയിക്കുന്നുണ്ട്. പ്രിന്‍സിപ്പല്‍ യൂറിന്‍ പരിശോധനയ്ക്ക് സമ്മതിച്ചില്ലെന്ന കാര്യവും ചര്‍ച്ചയായിട്ടുണ്ട്.