ധന്യ മദര്‍ എലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ ആഘോഷ പരിപാടികള്‍ക്ക് തുടക്കംകുറിച്ചു

വരാപ്പുഴ: ധന്യ മദര്‍ എലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ ആഘോഷ പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. മദര്‍ ഏലിശ്വായുടെ ലോഗോ പ്രകാശനം വരാപ്പുഴ ബസിലക്ക ദേവാലയത്തില്‍ നടന്നു.
ബസിലിക്ക അങ്കണത്തില്‍ നടന്ന യോഗത്തില്‍ അതി രൂപതയുടെ മുന്‍ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡിനും വരാപ്പുഴ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസിനും നല്‍കി ലോഗോ പ്രകാശനം ചെയ്തു.
അതിരൂപതാ വികാരി ജനറലും ആഘോഷ കമ്മിറ്റി കോ- ചെയര്‍പേഴ്സണുമായ മോണ്‍. മാത്യു കല്ലിങ്കല്‍ അധ്യ ക്ഷനായിരുന്നു.
ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍ ലോഗോയിലെ പ്രതീകങ്ങള്‍ വിശദീകരിച്ചു.
കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസ്യന്‍ കാര്‍മ്മലൈറ്റ്സിന്റെ (സിടിസി) സുപ്പീരിയര്‍ ജനറല്‍ മദര്‍ ഷാഹില സിടിസി സ്വാഗതവും സിടിസി ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ജയ സിടിസി നന്ദിയും പറഞ്ഞു.
പ്രശസ്ത കലാകാരനായ വിന്‍സ് പെരിഞ്ചേരിയാണ് ലോഗോ തയ്യാറാക്കിയത്.