ലെയോ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി കൊളംബിയൻ പ്രസിഡന്റ്

 
2333

ലെയോ പതിനാലാമൻ മാർപാപ്പ കൊളംബിയൻ റിപ്പബ്ലിക് പ്രസിഡന്റ് ഗുസ്താവോ പെട്രോ ഉറേഗോയുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി. തുടർന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കാർഡിനൽ പിയത്രോ പരോളിൻ, സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വിഭാഗത്തിന്റെ അണ്ടർസെക്രട്ടറി മോൺസിഞ്ഞോർ ഡാനിയൽ പാച്ചോ എന്നിവരുമായും പ്രസിഡന്റ് ചർച്ചകൾ നടത്തി.

ഹോളി സീ പ്രസ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ നടന്ന ചർച്ചകൾ തികച്ചും സൗഹാർദ്ദപരമായിരുന്നു. കൊളംബിയയും വത്തിക്കാനും തമ്മിലുള്ള നല്ല ബന്ധത്തിൽ ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തി. സമാധാനം, അനുരഞ്ജനം, ദേശീയ ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ സഭയും സർക്കാരും തമ്മിലുള്ള “പോസിറ്റീവായതും നിരന്തരവുമായ സഹകരണമാണ്” ഈ ചർച്ചകളുടെ സവിശേഷതയെന്ന് ഹോളി സീ പ്രസ് ഓഫീസ് കുറിച്ചു.

കൊളംബിയയിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. വിവിധ സംഘർഷങ്ങൾ സൃഷ്ടിക്കുന്ന ആഘാതങ്ങൾ, അന്താരാഷ്ട്ര തലത്തിലുള്ള സംഘടിത കുറ്റകൃത്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്ക് ചർച്ചയിൽ പ്രത്യേക പ്രാധാന്യം നൽകിയതായും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

Tags

Share this story

From Around the Web