കൊളംബിയ ഭൂകമ്പം: പ്രാർത്ഥനയും ഐക്യദാർഢ്യവുമായി ലാറ്റിന്‍ അമേരിക്കൻ മെത്രാൻ സമിതി

 
eeeee

മെക്സിക്കോ സിറ്റി: കൊളംബിയയിൽ അനേകരുടെ ജീവനെടുത്ത ശക്തമായ ഭൂകമ്പത്തിൽ കൊളംബിയൻ ജനതയ്ക്ക് ഐക്യദാർഢ്യവും പ്രാര്‍ത്ഥനയുമായി ലാറ്റിനമേരിക്കൻ മെത്രാന്മാർ. കൊളംബിയയിലെ സഭയ്ക്കും ജനങ്ങൾക്കുമായി പ്രാർത്ഥനയിൽ പങ്കുചേരുന്നതായി മെക്സിക്കോ, പെറു, അർജന്റീന, ചിലി എന്നീ രാജ്യങ്ങളിലെ കത്തോലിക്ക മെത്രാന്മാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കൊളംബിയയിലെ സഭയോടു ചേര്‍ന്നു മെക്സിക്കൻ എപ്പിസ്കോപ്പൽ കോൺഫറൻസും പ്രാർത്ഥനയിൽ പങ്കുചേരുകയാണെന്നു മെക്സിക്കൻ മെത്രാന്മാർ 'എക്സ്' (X) അക്കൗണ്ടിൽ കുറിച്ചു.

പെറുവിലെ മെത്രാന്മാരും കൊളംബിയൻ ജനതയോടും രാജ്യത്തെ കത്തോലിക്ക സഭയോടും ആഴത്തിലുള്ള അടുപ്പവും ഐക്യദാർഢ്യവും അറിയിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾ ഉൾപ്പെടെ ദുരന്തബാധിതർക്കായി പ്രാർത്ഥിക്കുന്നതായി മെത്രാന്‍ സമിതി പ്രസ്താവിച്ചു. മരിച്ചവരെ ദൈവം തന്റെ സന്നിധിയിലേക്ക് സ്വീകരിക്കാനും അവരുടെ കുടുംബങ്ങൾക്ക് ആശ്വാസവും ശക്തിയും നൽകാനും അവർ പ്രാർത്ഥിച്ചു. പരിക്കേറ്റവർക്കും ദുരന്തബാധിതർക്കും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കുമായി പ്രാർത്ഥിക്കണമെന്ന് പെറുവിലെ മെത്രാന്മാർ ആഹ്വാനം ചെയ്തു.

Tags

Share this story

From Around the Web