കൊളോൺ കത്തീഡ്രലിൽ വിനോദസഞ്ചാരികൾക്കായി പ്രവേശനഫീസ് ഏർപ്പെടുത്തുന്നു

 
Colonal
ജർമനിയിലെ ചരിത്രപ്രസിദ്ധമായ കൊളോൺ കത്തീഡ്രലിൽ (Cologne Cathedral) വിനോദസഞ്ചാരികൾക്കായി പ്രവേശനഫീസ് ഏർപ്പെടുത്തുന്നു. അടുത്ത മാസം മുതൽ കത്തീഡ്രൽ സന്ദർശിക്കാൻ എത്തുന്ന വിനോദസഞ്ചാരികൾ 12 യൂറോ (ഏകദേശം 1,100 രൂപയ്ക്ക് മുകളിൽ) ഫീസായി നൽകേണ്ടിവരും. എന്നാൽ, ദൈവാലയത്തിൽ വിശുദ്ധ കുർബാനയിലും മറ്റ് പ്രാർത്ഥനകളിലും പങ്കെടുക്കാൻ എത്തുന്ന വിശ്വാസികൾക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും. പള്ളിയോട് ചേർന്ന് 13-ാം നൂറ്റാണ്ടിൽ നിർമിച്ച വിഖ്യാതമായ ഇരട്ട ഗോപുരങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായിരിക്കും ഈ തുക വിനിയോഗിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. ലോകത്തിൽ ഏറ്റവും കൂടുതൽ കാലമെടുത്ത് നിർമിച്ച ദൈവാലയങ്ങളിൽ ഒന്നാണ് കൊളോൺ കത്തീഡ്രൽ. 1248-ൽ ആരംഭിച്ച ഇതിന്റെ നിർമാണം, നീണ്ട 632 വർഷങ്ങൾക്ക് ശേഷം 1880-ലാണ് പൂർത്തിയായത്.

Tags

Share this story

From Around the Web