കത്തോലിക്കാ സമൂഹം നേരിടുന്ന അവകാശ നിഷേധങ്ങള്‍ക്കും നീതി നിഷേധങ്ങള്‍ക്കുമെതിരെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച് മലബാര്‍ കത്തോലിക്കാ നേതൃസംഗമം നടത്തി
കോഴിക്കോട്: കത്തോലിക്കാ സമൂഹം നേരിടുന്ന അവകാശ നിഷേധങ്ങള്‍ക്കും നീതി നിഷേധങ്ങള്‍ക്കുമെതിരെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച് മലബാര്‍ കത്തോലിക്കാ നേതൃസംഗമം നടത്തി.
കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെഎല്‍സിഎ), കത്തോലിക്കാ കോണ്‍ഗ്രസ്, കേരള മലങ്കര കത്തോലിക്കാ അസോസിയേഷന് (എംസിഎ) തുടങ്ങിയ സമുദായ സംഘടനകളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച സംഗമം കത്തോലിക്കാ സമൂഹത്തിന്റെ ഐക്യവും കൂട്ടായ നേതൃത്വവും സാമൂഹിക ഇടപെടലുകളും ശക്തിപ്പെടുത്തുന്നതിനുള്ള വേദിയായി.
കേരള കത്തോലിക്ക ഫെഡറേഷന് (കെസിഎഫ്) മലബാര്‍ മേഖലാ സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി സെന്റ് ജോസഫ്സ് പള്ളി പാരിഷ് ഹാളില്‍ നടന്ന സംഗമം കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാ ടനം ചെയ്തു.
കെസിഎഫ് സംസ്ഥാന പ്രസിഡന്റ് ബിജു ജോസി കരുമഞ്ചേരി അധ്യക്ഷത വഹിച്ചു. അഡ്വ. എബ്രഹാം പട്ടിയാനി (സിബിസിഐ കമ്മീഷന് സെക്രട്ടറി), അഡ്വ. ഷെറി ജെ. തോമസ് (കെഎല്‍സിഎ പ്രസിഡന്റ്) തുടങ്ങിയവര്‍ പ്രസംഗിച്ചു. മലബാറിലെ വിവി ധ രൂപതകളില്‍ നിന്നുള്ള സഭാ-അല്മായ നേതാക്ക ള്‍ പങ്കെടുത്തു.
ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പിലാക്കുക, വന്യജീവി കടന്നുകയറ്റം തടഞ്ഞ് മലയോര ജനതയുടെ ജീവനും ഉപജീവനമാര്‍ഗങ്ങളും സംരക്ഷിക്കുക, മുനമ്പം നിവാസികളുടെ ഭൂമിയവകാശം സംരക്ഷിക്കുക, ന്യൂനപക്ഷ സ്ഥാപനങ്ങളുടെ സ്വയംഭരണം സംരക്ഷിക്കുക തുടങ്ങിയ വിഷയങ്ങളില്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.