കാപ്പിപ്രേമികള്‍ ജാഗ്രത, കാപ്പിക്ക് വില കൂടുമോ? ആശ്വാസത്തിനിടയിലും ആശങ്കയോടെ കാപ്പി വിപണി

 
cofee

പലരുടെയും ദിവസത്തിന്റെ തുടക്കം ഒരു കപ്പ് ചൂടുള്ള കാപ്പിയോടെയാണ്. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ നിലവിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കാപ്പിവിലയില്‍ ഉയര്‍ച്ചയും താഴ്ചയും ഇടകലര്‍ന്ന സൂചനകളാണ് കാണാന്‍ സാധിക്കുന്നത്. റോബസ്റ്റ കാപ്പിക്കുരുവിന്റെ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ നിന്ന് 35 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുന്നു.


ഇപ്പോഴത്തെ വിലക്കുറവിനിടയിലും, കഴിഞ്ഞ 20 വര്‍ഷത്തെ ശരാശരി വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ കാപ്പിവില ഇപ്പോഴും 20 മുതല്‍ 70 ശതമാനം വരെ മുകളിലാണ്. ആഗോളതലത്തില്‍ കാപ്പി ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ബ്രസീലിലെ കാലാവസ്ഥ വ്യതിയാനങ്ങള്‍ വിപണിയെ വരും ദിവസങ്ങളില്‍ ബാധിച്ചേക്കാം. അവിടെ കൃഷി തടസ്സപ്പെട്ടാല്‍ കാപ്പിവില വീണ്ടും ഉയര്‍ന്നേക്കാം.

ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന കാപ്പിയുടെ 70 ശതമാനത്തിലധികവും കയറ്റി അയക്കുകയാണ് ചെയ്യുന്നത്. യൂറോപ്യന്‍ വിപണിയാണ് ഇതില്‍ പ്രധാനി. ഇറ്റലി, ബെല്‍ജിയം, റഷ്യ, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളാണ് ഇന്ത്യന്‍ കാപ്പിയുടെ പ്രധാന ഉപഭോക്താക്കള്‍. നിലവില്‍ കാപ്പിവിലയില്‍ വലിയ മാറ്റങ്ങളില്ലാതെ സ്ഥിരത പുലര്‍ത്തുന്നുണ്ടെങ്കിലും, കാലാവസ്ഥാ വ്യതിയാനങ്ങളും ആഗോള ആവശ്യകതയും വരുന്ന ദിവസങ്ങളിലെ വില നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായകമാകും.

Tags

Share this story

From Around the Web