കേരം തിങ്ങും കേരളത്തിൽ നാളികേര ഉൽപ്പാദനം കുത്തനെ ഇടിയുന്നു; അഞ്ച് വർഷത്തിനിടെ കുറഞ്ഞത് 300 കോടിയോളം തേങ്ങകൾ
കോട്ടയം: കേരം തിങ്ങും കേരള നാട് ഒക്കെ പണ്ട്, കേരളത്തിൽ നാളികേര ഉൽപ്പാദനം കുറയുന്നു. കേവലം അഞ്ചുവര്‍ഷം കൊണ്ട് 300 കോടിക്കടുത്താണ് ഉത്പാദനത്തിലുണ്ടായ കുറവ്
രാജ്യത്ത് തേങ്ങ ഉത്പാദനത്തില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് കേരളം. 2017-18 സാമ്പത്തികവര്‍ഷം 845.2 കോടി തേങ്ങയാണ് കേരളത്തിന് ഉത്പാദിപ്പിക്കാനായത്. എന്നാല്‍, ഓരോ വര്‍ഷവും ഉത്പാദനം കുറയുകയായിരുന്നു. 2023-24 വര്‍ഷത്തെ ഉത്പാദനം 564.7 കോടിയില്‍ ഒതുങ്ങുന്നു. കേവലം അഞ്ചുവര്‍ഷം കൊണ്ട് 300 കോടിക്കടുത്താണ് ഉത്പാദനത്തിലുണ്ടായ കുറവ്.
നിലവിൽ കേരളത്തിന് ആവശ്യമായ തേങ്ങ എത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന തേങ്ങയുടെ ഭൂരിഭാഗവും തമിഴ്നാട്ടിലേക്ക് പോകും. ഇവിടെ നിന്നും വില വർദ്ധിപ്പിച്ച് കേരളത്തിലേക്ക് എത്തിക്കുകയും ചെയ്യും. ഓണക്കാലം എത്തിയതോടെ തമിഴ്നാട്ടിൽ നിന്ന് കൂടുതൽ തേങ്ങ എത്തിത്തുടങ്ങിയിട്ടുണ്ട്. ഒപ്പം വിലയും വർദ്ധിച്ചു. ചില്ലറ വില്പനശാലകളിൽ 60 മുതൽ 65 രൂപ വരെയാണ് വില.
നാളികേര കൃഷിയോടുള്ള താല്പര്യക്കുറവ്, രോഗബാധകൾ, കാലാവസ്ഥാ വ്യതിയാനം, ഉൽപ്പാദനച്ചെലവിലെ വർധനവ് എന്നിവയാണ് കേരളത്തിലെ ഉൽപ്പാദന തകർച്ചയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നാളികേര കൃഷിയെ വീണ്ടെടുക്കാൻ അടിയന്തര ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ കേരളത്തിന്റെ കേരപാരമ്പര്യം പൂർണ്ണമായും അന്യമാകുമെന്ന ആശങ്കയാണ് ഉള്ളത്.