ഓണത്തിന് മുന്നോടിയായി വെളിച്ചെണ്ണ വില കുറയും. വ്യവസായികളുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി ജി ആര്‍ അനില്‍

പൊതുവിപണിയില്‍ വെളിച്ചെണ്ണ വിലക്കയറ്റം നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. വെളിച്ചെണ്ണ വ്യവസായികളുമായി ചര്‍ച്ച നടത്തി.
അധിക ലാഭത്തില്‍ കുറവ് വരുത്തി വില കുറയ്ക്കാമെന്ന് വ്യാപാരികള്‍ സമ്മതിച്ചെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. കുതിച്ചുയരുന്ന വെളിച്ചെണ്ണ വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വെളിച്ചെണ്ണ വ്യവസായികളുമായി മന്ത്രിമാര്‍ കൊച്ചിയില്‍ ചര്‍ച്ച നടത്തിയത്.
അധിക ലാഭത്തില്‍ കുറവ് വരുത്തി വെളിച്ചെണ്ണ വില കുറയ്ക്കാമെന്ന് വ്യവസായികള്‍ സമ്മതിച്ചു. ഓണത്തിന് മുന്നോടിയായി സപ്ലൈകോ വഴി വെളിച്ചെണ്ണ വിലകുറച്ച് വില്‍ക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ ഉറപ്പ് നല്‍കി.
കേരളത്തില്‍ വെളിച്ചെണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കുമെന്നും മായം ചേര്‍ത്ത എണ്ണകള്‍ വിപണിയില്‍ എത്തുക്കുന്നതില്‍ പരിശോധനകള്‍ ശക്തമാക്കുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. കേരഫെഡ് അടക്കമുള്ള പൊതുമേഖലാ സ്ഥാപനകളുമായി സര്‍ക്കാര്‍ അടുത്ത ദിവസം ചര്‍ച്ച നടത്തും.
നാളികേര ഉത്പാദനം കുറഞ്ഞതും നാളികേരത്തിനും കൊപ്രയ്ക്കും വില കൂടിയതുമാണ് ഈ വില വര്‍ധനവിന് പ്രധാന കാരണം. ഓണത്തിന് മുന്നോടിയായി വെളിച്ചെണ്ണ വിലക്കയറ്റം നിയന്ത്രിക്കാനുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്.