തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് വീണ് മരിച്ച സംഭവം; മരിച്ച 2പേരുടെയും കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം

 
nres


തിരുവനന്തപുരം:രണ്ട് തൊഴിലാളികളുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ തീരുമാനം. തൊഴിലുറപ്പ് നിയമപ്രകാരം മരിച്ചവരുടെ കുടുംബം ധനസഹായത്തിന് അര്‍ഹരാണ്. 

നിയമപരമായ അവകാശികള്‍ക്ക് 15 ദിവസത്തിനകം തുക കൈമാറുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാ ചെലവുകള്‍ പൂര്‍ണ്ണമായും എന്‍ ആര്‍ ഇ ജി എസ് വഹിക്കും. 

കൂടാതെ തൊഴിലുറപ്പ് നിയമമനുസരിച്ച് പരിക്കേറ്റവര്‍ക്ക് ചെയ്യാന്‍ സാധിക്കുമായിരുന്ന തൊഴില്‍ ദിനങ്ങളുടെ പകുതി കൂലിക്കും അര്‍ഹതയുണ്ട്.

കാട്ടാക്കട കുന്നത്തുകാല്‍ ചാവടിയില്‍ ആണ് ഇന്നലെ അപകടം നടന്നത്. കാപ്പി കുടിച്ച് വിശ്രമിച്ചിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് തെങ്ങ് കടപുഴക്കി വീഴുകയായിരുന്നു. മറ്റുള്ളവര്‍ ഓടി മാറിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

അതേസമയം 2 തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളുടെ തലയിലേക്കാണ് തെങ്ങ് വീണത്. ചാവടി സ്വദേശികളായ ചന്ദ്രിക, വസന്ദ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന 5 തൊഴിലാളികള്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെ കാരക്കോണം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സ്‌നേഹലത (54), ഉഷ (59) എന്നിവര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.

Tags

Share this story

From Around the Web