പാറ്റകള്‍ക്ക് മരണമില്ല'; പുറത്തിറങ്ങി സിജെപി നേതാക്കള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്ക് നാണക്കേടാണെന്ന് അഭിജീത് ദീപ്കെ എക്സ് പോസ്റ്റില്‍ പറഞ്ഞു

 
cjp


 
ന്യൂഡല്‍ഹി: വോട്ടുകൊള്ള നടത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള ജന്തര്‍ മന്തര്‍ 2.0 സമരത്തിന് തൊട്ടുമുമ്പ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത സിജെപി നേതാക്കള്‍ പുറത്തിറങ്ങി. മജിസ്ട്രേറ്റിന്റെ ഉത്തരവിലൂടെയാണ് സിജെപി നേതാക്കളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവര്‍ 24 മണിക്കൂര്‍ കസ്റ്റഡിക്ക് ശേഷം മോചിപ്പിക്കപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്ക് നാണക്കേടാണെന്ന് അഭിജീത് ദീപ്കെ എക്സ് പോസ്റ്റില്‍ പറഞ്ഞു. ഈ രാജ്യം ഇതുവരെ ഇത്രയും വലിയൊരു ഭീരുവിനെയും ഗുണ്ടയെയും കണ്ടിട്ടില്ലെന്നും ദീപ്കെ പറഞ്ഞു. പാറ്റകള്‍ക്ക് മരണമില്ലെന്ന് സിജെപി എക്സില്‍ പോസ്റ്റ് ചെയ്തു.

ഡല്‍ഹി കന്റോണ്‍മെന്റ് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റാണ് സിജെപി നേതാക്കളെ മോചിപ്പിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് നേതാക്കളെ മജിസ്‌ട്രേറ്റിന് മുന്നില്‍ എത്തിച്ചത്. നേതാക്കളുടെ അറസ്റ്റ് ഡല്‍ഹി പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു.
ഇന്നലെ രാവിലെ സിജെപി നേതാക്കള്‍ മുംബൈയില്‍ നിന്ന് എത്തിയ വിമാനം ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയെങ്കിലും യാത്രക്കാരെ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. പിന്നാലെ പൊലീസ് വിമാനത്തിനുള്ളിലേക്ക് കയറി നേതാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. 24 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.

Tags

Share this story

From Around the Web