ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയ സംഭവം; സ്ഥാപനത്തെ തകര്‍ക്കാന്‍ ആസൂത്രിത നീക്കമെന്ന് ഹോട്ടലുടമ, ആരോപണ-പ്രത്യാരോപണങ്ങളും ശക്തമായതോടെ വിഷയത്തില്‍ അന്വേഷണം നടത്താന്‍  പോലീസ്.

 
paradise hotel


കോഴിക്കോട്: ഭക്ഷണത്തില്‍ പാറ്റയെ ഇട്ട് ഹോട്ടല്‍ പൂട്ടിക്കാന്‍ ശ്രമിച്ചതായി പരാതി. കോഴിക്കോട് കുന്ദമംഗലത്തെ പാരഡൈസ് ഹോട്ടലിലാണ് സംഭവം. അരയില്‍ കരുതിയിരുന്ന പാറ്റയെ ഉപഭോക്താവ് ഭക്ഷണത്തിലേക്ക് എടുത്തു ഇടുകയായിരുന്നുവെന്നാണ് ഹോട്ടലുടമ റഫീഖിന്റെ ആരോപണം.

എന്നാല്‍ ഹോട്ടലുടമയുടെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളി പരാതിക്കാരനായ അന്‍വര്‍ രംഗത്തെത്തി. പൊരിച്ച പാറ്റയെ എങ്ങനെയാണ് താന്‍ ഭക്ഷണത്തില്‍ കൊണ്ടുവന്നിടുകയെന്ന് അന്‍വര്‍ ചോദിച്ചു. താന്‍ ഭക്ഷണത്തിലേക്ക് പാറ്റയെ ഇടുന്നതായി പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും വ്യാജമാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.


സംഭവത്തില്‍ പരാതിയും ആരോപണ-പ്രത്യാരോപണങ്ങളും ശക്തമായതോടെ വിഷയത്തില്‍ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പോലീസ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടക്കും.

Tags

Share this story

From Around the Web